
ബംഗാളിൽ ബിജെപിയുടെ മഹാറാലിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. മമത ബംഗാളിനെ ചതിച്ചെന്ന് മോഡി ആരോപിച്ചു.
മാറ്റത്തിനുള്ള പ്രതീക്ഷ ബംഗാൾ ജനത കൈവിട്ടിട്ടില്ല എന്ന് മോഡി പറഞ്ഞു. ബംഗാളിന്റെ വികസനം താൻ ഉറപ്പുനൽകുന്നു എന്നും മോഡി വ്യക്തമാക്കി.കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ മമത സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.റാലിയിൽ വച്ച് ബോളിവുഡ് താരം മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നു.
അതേസമയം മമത ബംഗാളിന്റെ പുത്രി ആണെന്ന് തൃണമൂൽ കോൺഗ്രസ് തിരിച്ചടിച്ചു. പ്രധാനമന്ത്രി റാലിയിൽ പങ്കെടുക്കുമ്പോൾ മമതാബാനർജി ഡാർജിലിങ്ങിൽ നിന്ന് പദയാത്ര നടത്തി. പാചകവാതക സിലിണ്ടർ മാതൃകകൾ കയ്യിലേന്തി ആയിരുന്നു പദയാത്ര.
പ്രധാനമന്ത്രി നുണയനാണെന്ന് മമത പറഞ്ഞു. ഇന്ധനവില കുത്തനെ ഉയരുമ്പോഴാണ് പ്രധാനമന്ത്രി ബംഗാളിൽ സ്വപ്നം വിൽക്കാൻ വരുന്നതെന്നും മമതാ ബാനർജി കുറ്റപ്പെടുത്തി.