Big Breaking
പാലാരിവട്ടം പാലം തുറന്നു, നൂറുവർഷത്തെ ഈട് ഉറപ്പ് എന്ന് മന്ത്രി ജി സുധാകരൻ
5 മാസവും 10 ദിവസവും മാത്രം എടുത്താണ് പാലം പുനർനിർമ്മിച്ചത്

പുനർനിർമ്മിച്ച പാലാരിവട്ടം പാലം തുറന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ദേശീയപാതാ വിഭാഗം ചീഫ് എൻജിനീയറാണ് വൈകിട്ട് നാലിന് പാലം തുറന്നു നൽകിയത്.
ഗതാഗത മന്ത്രി ജി സുധാകരനും ഉന്നത ഉദ്യോഗസ്ഥരും തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി പാലം നേരത്തെ സന്ദർശിച്ചിരുന്നു. 2010 സെപ്റ്റംബർ അവസാനമാണ് പാലം പുനർനിർമിക്കാൻ ആരംഭിച്ചത്. റെക്കോർഡ് സമയം കൊണ്ടാണ് പാലം പൂർത്തിയാക്കിയത്.
നൂറുവർഷത്തെ ഈട് ഉറപ്പാക്കിയ ശേഷമാണ് പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നത് എന്ന് ഗതാഗത മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. 5 മാസവും 10 ദിവസവും മാത്രം എടുത്താണ് പാലം പുനർനിർമ്മിച്ചത്. ഡിഎംആർസിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്നാണ് പാലം നിർമ്മിച്ചത്.