IndiaNEWS

7500 മത് ജന്‍ ഔഷധി കേന്ദ്രം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി, സ്ത്രീകള്‍ക്ക് രണ്ടര രൂപയ്ക്ക് സാനിറ്ററി പാഡുകള്‍

പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഭാഗമായി 7500 മത് ജന്‍ ഔഷധി കേന്ദ്രം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാര്‍ച്ച് ഒന്ന് മുതല്‍ ഏഴ് വരെ നടത്തിയ ജന്‍ ഔഷധി വാരാഘോഷത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച നോര്‍ത്ത് ഈസ്റ്റേണ്‍ ഇന്ദിരാ ഗാന്ധി റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ചടങ്ങിലാണ് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്.

ഔഷധങ്ങള്‍ക്ക് വില വളരെ കൂടുതലായതിനാലാണ് പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചതെന്നും ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കുന്ന അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജനങ്ങളോട് മോദി ആവശ്യപ്പെട്ടു. മാത്രമല്ല ജന്‍ ഔഷധി പദ്ധതിയുടെ കീഴില്‍ സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ രണ്ടര രൂപയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പദ്ധതി പ്രകാരം യുവജനങ്ങള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതായും മോദി പറഞ്ഞു. 75 മരുന്നുകള്‍ രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും മോദി അറിയിച്ചു. വിപണി നിരക്കിനേക്കാള്‍ 50-90 ശതമാനം വിലക്കുറവിലാണ് ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി മരുന്നുകള്‍ ലഭിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker