
മലയാള സിനിമയില്‍ നായകന്മാരായും സഹനടന്മാരായും തിളങ്ങിയ താരങ്ങളാണ് മുകേഷും ജഗദീഷും. രണ്ട് പേരും ഒരുമിച്ചഭിനയിച്ച ഹരിഹര്‍ നഗര്‍ സിനിമകളെല്ലാം വലിയ വിജയമായിരുന്നു. സിനികള്‍ക്ക് പുറമേ നിരവധി സ്റ്റേജ് ഷോകളിലും ഇരുവരും ഒന്നിച്ച് പ്രകടനം നടത്തിയിട്ടുണ്ട്. അക്കാലത്തെ രസകരമായ ഒരു അനുഭവമാണ് മുകേഷ് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്
‘ജഗദീഷിന്റെ വീട് പണി നടക്കുന്ന സമയം. പലയിടത്ത് നിന്നായിട്ട് കിട്ടാനുള്ള പണമെല്ലാം അയാള്‍ കണക്ക് പറഞ്ഞ് വാങ്ങിക്കുകയാണ്. പണിക്കാവശ്യമായ പണം തികയ്ക്കാന്‍ വേണ്ടി അങ്കമാലിയില്‍ ഒരു പ്രോഗ്രാമില്‍ സ്ക്രിറ്റ് കളിക്കാമെന്ന് ജഗദീഷ് വാക്ക് പറഞ്ഞ് പണം വാങ്ങി. എന്നെയും അതില്‍ ഭാഗമാക്കാന്‍ ജഗദീഷ് തീരുമാനിച്ചു. അങ്ങനെ പരിപാടിയുടെ തലേ ദിവസം സ്കിറ്റ് പ്രാകടീസ് ചെയ്യാന്‍ എത്തുമ്പോള്‍ ജഗദീഷിന് ശബ്ദമില്ല. അയാള്‍ പറയുന്നതൊന്നും പുറത്തേക്ക് കേള്‍ക്കാന്‍ പറ്റുന്നില്ല. ഈ അവസ്ഥയില്‍ പരിപാടി ചെയ്യണ്ട എന്ന് ഞാന്‍ പറഞ്ഞെങ്കിലും അയാളതിന് തയ്യാറായില്ല. ഒടുവില്‍ നിര്‍ബന്ധിച്ച് എന്റെ പരിചയത്തിലുള്ള ആശുപത്രിയിലെത്തിച്ചപ്പോള്‍ ജഗദീഷിന് 3 ദിവസത്തെ വോയ്സ് റെസ്റ്റിന് ഡോക്ടര്‍ നിര്‍ദേശിച്ചു. പക്ഷേ അയാള്‍ അപ്പോഴും സ്കിറ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അങ്ങനെ ജഗദീഷിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഞങ്ങള്‍ സ്കിറ്റ് ചെയ്ത് അവസാനിപ്പിച്ചു. വലിയ കുഴപ്പമില്ലാതെ സ്കിറ്റ് തീര്‍ക്കാനും സാധിച്ചു. കാണികളില്‍ ആര്‍ക്കും തന്നെ ജഗദീഷിന് അങ്ങനൊരു പ്രശ്നം ഉള്ളതായിട്ട് മനസിലായില്ല. പ്രോഗ്രാം കഴിഞ്ഞ് തിരികെ ഡോക്ടറിനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി ശാസ്ത്രം തോറ്റു ആക്രാന്തം ജയിച്ചു എന്നായിരുന്നു’ മുകേഷ് പറയുന്നു