Social MediaTRENDING

കയ്യിൽ കുരുന്നുമായി പൊരിവെയിലിൽ ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാരി-വീഡിയോ

ഒരു യാത്രക്കാരനാണ് ഈ വീഡിയോ ഷൂട്ട് ചെയ്ത സമൂഹ മാധ്യമത്തിൽ ഇട്ടത്

കയ്യിൽ കുരുന്നുമായി പൊരിവെയിലിൽ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരിയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു. വീഡിയോയെ ചൊല്ലി ഇന്റർനെറ്റിൽ രണ്ട് അഭിപ്രായങ്ങളാണ് ഉയർന്നുവരുന്നത്.

ഒരു യാത്രക്കാരനാണ് ഈ വീഡിയോ ഷൂട്ട് ചെയ്ത സമൂഹ മാധ്യമത്തിൽ ഇട്ടത്. പ്രിയങ്ക എന്നാണ് ട്രാഫിക് പോലീസുകാരിയുടെ പേര്. ചണ്ഡീഗഡിൽ ആണ് സംഭവം. കയ്യിൽ കുരുന്നുമായി ഇവർ ട്രാഫിക് നിയന്ത്രിക്കുകയാണ്.

ധാരാളം കമന്റുകൾ ഈ വീഡിയോയ്ക്ക് വരുന്നുണ്ട്. ചിലർ പോലീസുകാരിയുടെ കൃത്യനിർവഹണത്തെ പുകഴ്ത്തുമ്പോൾ ചിലർ ജോലി ഭാരത്തെ വിമർശിക്കുന്നു. കുരുന്നിനെ പൊരിവെയിലത്ത് കൊണ്ടുവന്നതിൽ ചിലർ പ്രിയങ്കയെയും വിമർശിക്കുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker