LIFEMovie

”ദേര ഡയറീസ്” ഒടിടി റിലീസിന് …

പൂർണമായും യു എ ഇ യിൽ ചിത്രീകരിച്ച മലയാളച്ചിത്രം ” ദേരഡയറീസ്” ഒടിടി റിലീസിന് . എം ജെ എസ് മീഡിയയുടെ ബാനറിൽ ഫോർ അവർ ഫ്രണ്ട്സിനു വേണ്ടി മധു കറുവത്ത് നിർമ്മിക്കുന്നു ദേര ഡയറീസ്, രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്നത് മുഷ്ത്താഖ് റഹ്മാൻ കരിയാടനാണ്. ചിത്രം മാർച്ച് 19 ന് നി സ്ട്രീമിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.

യു എ ഇ യിൽ നാലു പതിറ്റാണ്ടോളം പ്രവാസജീവിതം നയിച്ച യൂസഫ് എന്ന അറുപതുകാരൻ , അറിഞ്ഞോ അറിയാതെയോ നിരവധി വ്യക്തികളിൽ ചെലുത്തിയ സ്വാധീനം വ്യത്യസ്തരീതികളിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ദേര ഡയറീസ്. കണ്ടുമടുത്ത പ്രവാസത്തിന്റെയും ഗൾഫിന്റെയും കഥകളിൽ നിന്നുള്ള വേറിട്ട സഞ്ചാരം കൂടിയാണീ ചിത്രം.

തമിഴ് സൂപ്പർ താരം വിജയ് സേതുപതി നിർമ്മിച്ച ” മേർക്കു തൊടർച്ചി മലൈ ” എന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അബു വളയംകുളം ചിത്രത്തിൽ നായകവേഷമായ യൂസഫിനെ അവതരിപ്പിക്കുന്നു. ഈട, അഞ്ചാം പാതിര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അബു സുപ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ടങ്കിലും നായകനായെത്തുന്ന ആദ്യചിത്രമാണിത്.

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധ പിടിച്ചുപ്പറ്റുന്ന ഷാലു റഹീമാണ് മറ്റൊരു കഥാപാത്രമായ അതുലിനെ അവതരിപ്പിക്കുന്നത്. കമ്മട്ടിപ്പാടത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഷാലു , എടക്കാട് ബറ്റാലിയൻ, ലൂക്ക 1 മറഡോണ, ഒറ്റയ്ക്കാരു കാമുകൻ, കളി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ദുബായിലെ ഹിറ്റ് എഫ് എം 96.7 ആർ ജെ അർഫാസ് ഇക്ബാൽ ഒരു സുപ്രധാന വേഷം അവതരിപ്പിച്ച് വെള്ളിത്തിരയിലേക്ക് ചുവടു വെയ്ക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker