KeralaNEWS

ലഹരിക്കടത്ത് എന്ന് സംശയം; 3 ശ്രീലങ്കന്‍ ബോട്ടുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടിച്ചെടുത്ത് കോസ്റ്റ്ഗാര്‍ഡ്. വിഴിഞ്ഞം തീരത്ത് വെച്ചാണ് ബോട്ടുകള്‍ പിടികൂടിയത്.ശ്രീലങ്കന്‍ ലഹരിക്കടത്തെന്നാണ് സംശയം.

മൂന്ന് ബോട്ടുകളിലായി ആകെ 19 പേരുണ്ടെന്നാണ് വിവരം. ബോട്ടുകളില്‍ ഇപ്പോഴും പരിശോധന തുടരുകയാണെന്നാണ് പുറത്ത് വരുന്ന വിവരം.പരിശോധനയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കോസ്റ്റ്ഗാര്‍ഡ് പുറത്തുവിട്ടിട്ടില്ല. വൈകിട്ടോടെ ഈ ബോട്ടുകള്‍ വിഴിഞ്ഞത്തേക്കോ കൊച്ചിയിലേക്കോ മാറ്റും.

അതേസമയം, കഴിഞ്ഞദിവസം മുതല്‍ വിഴിഞ്ഞം മേഖലയില്‍ കോസ്റ്റ്ഗാര്‍ഡ് വ്യാപകമായ പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടികൂടിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker