LIFEMovie

അനുപമ പരമേശ്വരനും ബുമ്രയും പ്രണയത്തിലോ.? സത്യമെന്തെന്ന് അനുപമയുടെ അമ്മ പറയുന്നു

പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ താരമാണ് അനുപമ പരമേശ്വരന്‍. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലായി വിവിധ ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് പ്ലെയര്‍ ജസ്പ്രീത് ബുമ്രയുമായുള്ള ബന്ധത്തിന്റെ പേരിലാണ്. രണ്ട് പേരും പ്രണയത്തിലാണെന്നും ഇരുവരും അവധിക്കാലം ആഘോഷിക്കാന്‍ രാജ്‌ക്കോട്ടിലെത്തിയിരിക്കുകയാണെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് അനുപമ പരമേശ്വരന്റെ അമ്മ സുനിത

‘അനുപമയുടെ കല്യാണം സമൂഹമാധ്യമങ്ങളില്‍ ഇതിന് മുന്‍പ് പല തവണ കഴിഞ്ഞതാണെന്നാണ് അമ്മയുടെ കമന്റ്. ഇത്തരം വാര്‍ത്തകളെയെല്ലാം പോസിറ്റീവായേ കാണുന്നുള്ളു. ബുമ്രയേയും അനുപമേയും ചേര്‍ത്ത് പല കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും ഒന്നും സത്യമല്ല. ‘കാര്‍ത്തികേയ 2′ എന്ന ചിത്രത്തിന്റെ സെറ്റിലാണ് മകളിപ്പോള്‍. ഇന്‍സ്റ്റാഗ്രമില്‍ ബുമ്രയും അനുപമയും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയതോടെയാണ് കഥകള്‍ പ്രചരിച്ചു തുടങ്ങിയത്. ഒരിക്കല്‍ ചീത്രകരണ സമയത്ത് താമസിച്ചിരുന്ന ഹോട്ടലില്‍ ബുമ്രയും താമസിച്ചിരുന്നു. ഇരുവരും പരിചയമുണ്ടായിരുന്നു. അനുപമയുടെ അച്ഛനും അന്നാണ് ബുമ്രയേ പരിചയപ്പെടുന്നത്. അദ്ദേഹം ഒരു ക്രിക്കറ്റ് ആരാധകനാണ്. അനുപമയും ബുമ്രയും തമ്മില്‍ മറ്റൊരു ബന്ധമില്ലെന്നും ആളുകള്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നതാണെന്നും’ സുനിത പറഞ്ഞു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker