
പിതാവിനേയും മുത്തച്ഛനേയും കൊന്ന ശേഷം 22കാരന് ജീവനൊടുക്കി. ശര്‍ദുല്‍ മാങ്കിള്(22) ആണ് ആറാംനിലയില്‍നിന്ന് ചാടി ജിവനൊടുക്കിയത്.സുരേഷ് കേശവ് (84) മകന് മിലിന്ദ് (50) എന്നിവരാണ് കൊല്ലപ്പെട്ടത്. മുംബൈയിലെ മുളുന്ദില് വസന്ത് ഓസ്കര് ഹൗസിങ് സൊസൈറ്റിയില്‍ രാവിലെ 8.45 ഓടെയായിരുന്നു സംഭവം.
പിതാവായ മിലിന്ദിനെ കൊലപ്പെടുത്തിയതിന് ശേഷം ശര്‍ദുല്‍ വീട്ടിലേക്ക് തിരിച്ചുപോകുകയും മുത്തച്ഛന്റെ കഴുത്ത് മുറിക്കുകയുമായിരുന്നു. തുടര്‍ന്ന് അപാര്‍ട്ട്മെന്റിന്റെ ആറാംനിലയില്‍നിന്ന് ചാടുകയായിരുന്നു. പാര്‍ക്കിങ് ഏരിയയിലേക്ക് വീണ ശര്‍ദുലിന് ജീവന് ഉണ്ടെന്ന് കണ്ടതോടെ അയല്‍വാസികള്‍ പോലീസ് കണ്ട്രോള് റൂമില്‍ വിവരം അറിയിക്കുകയും ഉടന്‍ ആംബുലന്‍സ് എത്തി ശര്ദുലിനേയും മുത്തച്ഛന് സുരേഷിനേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരുടേയും കഴുത്തറുത്താണ് കൊലപാതകം നടത്തിയിരിക്കുന്നത്. മിലിന്ദിനെ ശര്‍ദുല്‍ പലതവണ കുത്തുന്നതായി കണ്ടുവെന്ന് അയല്‍വാസികള്‍ മൊഴി നല്കി.അതേസമയം, കൊലപാതക കാരണം വ്യക്തമല്ല.
വര്‍ഷങ്ങളായി ഭാര്യയുമായി പിരിഞ്ഞാണ് മിലിന്ദിന്റെ താമസം. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് താമസിക്കുന്നത് ശര്‍ദുലിനെ മാനസിക ബുദ്ധിമുട്ടിലാക്കിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.