
ബോളിവുഡ് താരം മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നു. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റാലിയുടെ മുന്നോടിയായാണ് മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നത്. ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയയുമായി കഴിഞ്ഞ ദിവസം മിഥുൻ ചക്രവർത്തി ചർച്ച നടത്തിയിരുന്നു.അതേസമയം റാലിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെത്തി.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് സുവേന്ദു അധികാരിയെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചു. തൃണമൂൽ കോൺഗ്രസ് ഭരണത്തിന് തുടക്കം കുറിച്ച നന്ദിഗ്രാമിൽ ആണ് ക്ലാസിക് പോരാട്ടം. മമത പുറത്തുനിന്നുള്ള ആളാണ് എന്നും താൻ നന്ദിഗ്രാമിന്റെ പുത്രനാണെന്നും സുവേന്ദു പ്രഖ്യാപിച്ചു