KeralaNEWS

കി​ഫ്ബി​ക്ക് വീ​ണ്ടും ഇ​.ഡിയുടെ നോ​ട്ടീ​സ്

ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വീണ്ടും കി​ഫ്ബി​ക്ക് ഇ​.ഡിയുടെ നോ​ട്ടീ​സ്. കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ത​ട​സ​മാ​കി​ല്ലെ​ന്ന് ഇ.ഡി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. കി​ഫ്ബി സി​.ഇ​.ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാണ് നോ​ട്ടീ​സ് ന​ൽ​കുന്നത്. ഇ​.ഡി​യു​ടെ സ​മ​ൻ​സി​ന് അ​ർ​ധ ജു​ഡീ​ഷ​ൽ അ​ധി​കാ​രം ഉ​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

കി​ഫ്ബി​ക്കെ​തി​രെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സെ​ടു​ത്തി​രു​ന്നു. കേ​ന്ദ്രാ​നു​മ​തി​യി​ല്ലാ​തെ കി​ഫ്ബി മ​സാ​ല ബോ​ണ്ട് ഇ​റ​ക്കി വി​ദേ​ശ​ഫ​ണ്ട് സ്വീ​ക​രി​ച്ച​തി​നാ​യി​രു​ന്നു കേ​സ്. ഇതിനിടെ കി​ഫ്ബി​ക്കെ​തി​രാ​യ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷണർ സു​നി​ൽ അ​റോ​റ വ്യക്തമാക്കി. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന കേ​സു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഒ​രു ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാണ് സു​നി​ൽ അ​റോ​റ ഇക്കാര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തു​ന്ന​തെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ അ​ട​ക്കം ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണർ ത​ള്ളി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker