LIFEMovie

ചോദ്യകര്‍ത്താവിനോട് ദേഷ്യപ്പെട്ട് വരലക്ഷ്മി

പ്രശസ്ത തമിഴ് ചലച്ചിത്ര താരം ശരത് കുമാറിന്റെ മകളും അഭിനേത്രിയുമായ വരലക്ഷ്മി ശരത് കുമാര്‍ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. മലയാളത്തിലും തമിഴിലുമായി ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷക മനസില്‍ ഇടം പിടിച്ചിട്ടുണ്ട്. 2012 ല്‍ സിമ്പു നായകനായ പോടാ പോടി എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയരംഗത്തേക്ക് കടന്നു വന്നത്. നിരവധി തമിഴ് ചിത്രങ്ങളിലും 3 മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങില്‍ വരലക്ഷ്മിയും അമ്മയും പങ്കെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലാണ് ഒരാള്‍ വരല്ക്ഷിമയോട് വിവാഹത്തെക്കുറിച്ച് ചോദിച്ചത്. എന്നാല്‍ ചോദ്യകര്‍ത്താവിനോട് വരലക്ഷ്മി ദേഷ്യപ്പെടുകയായിരുന്നു. ‘ഇനി ഒരിക്കലും ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുത്. പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും അവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. അത് കേവലം വിവാഹത്തില്‍ മാത്രം ഒതുങ്ങുന്നതല്ല’ വരലക്ഷ്മി പറഞ്ഞു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker