LIFEMovie

സാമന്തയുടെ ദുഷ്യന്തനായി ദേവ് മോഹന്‍

സൂഫിയും സുജാതയും എന്ന ഒറ്റചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് നടന്‍ ദേവ് മോഹന്‍. ഇപ്പോഴിതാ താരം ഒരു അന്യഭാഷ ചിത്രത്തിലേക്കും അരങ്ങേറ്റം കുറിക്കുകയാണ്. പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന ശാകുന്തളം എന്ന ചിത്രത്തിലൂടെ ദുഷ്യന്തനായാണ് ദേവ് മോഹന്‍ എത്തുന്നത്.

ശകുന്തളയായി സാമന്തയാണ് വേഷമിടുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്‌ബോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

നേരത്തെ ശകുന്തളയായി സാമന്ത എത്തുന്ന വിവരം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ദുഷ്യന്തനായി ആരാണ് എത്തുന്നത് എന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു. പല തെന്നിന്ത്യന്‍ താരങ്ങളുടെയും പേര് ഉയര്‍ന്നു കേട്ടെങ്കിലും ഇപ്പോഴിതാ യഥാര്‍ത്ഥ ദുഷ്യന്തനെ തന്നെ തീരുമാനിച്ചിരിക്കുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker