LIFEMovie

മധുവിന്റെ ജീവിതം സിനിമയാകുന്നു: നായകന്‍ ഫഹദ് ഫാസില്‍, സംവിധാനം രഞ്ജിത്ത്

ലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഫഹദ് ഫാസിലാണ് തന്റെ പുതിയ ചിത്രത്തിലെ നായകനെന്ന് സംവിധായകാനാണ് അറിയിച്ചത്. ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റത്തിന് അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ ജീവിതമാണ് സിനിമയുടെ കഥാസരമെന്നാണ് സംവിധായകനുമായി അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്. ചിത്രത്തെപ്പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

2018 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഡ്രാമാ എന്ന ചിത്രമായിരുന്നു രഞ്ജത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. പുതിയ ചിത്രത്തിന്റെ തിരക്കഥ രചനയിലാണ് രഞ്ജിത്തിപ്പോള്‍. കേരളക്കര ഏറെ ചര്‍ച്ച ചെയ്ത മധുവിന്റെ വിഷയത്തില്‍ ഒരു ചിത്രം ഒരുങ്ങിയാല്‍ അത് ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഫഹദ് ഫാസില്‍ ഈ വേഷം ചെയ്താല്‍ അത് അദ്ദേഹത്തിന്റെ കരിയറിലെ നാഴിക കല്ലായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. 2011 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തില്‍ ഫഹദ് അതിഥി താരമായി പ്രത്യക്ഷപ്പെട്ടിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ പിറന്ന അയാള്‍ ഞാനല്ല എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഫഹദ് ഫാസിലായിരുന്നു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker