Social MediaTRENDING

“കസ്റ്റംസ് കമ്മീഷണർ സുമിത്കുമാർ സംഘികളുടെ മെഗാഫോൺ “: എൻ ഇ മേഘനാഥ്‌

കസ്റ്റംസ് കമ്മീഷണർ സുമിത്കുമാർ സംഘികളുടെ മെഗഫോൺ ആണെന്നതിന്റെ ഏറ്റവും നല്ല, തെളിവാണ് അയാളുടെ ഇന്നലത്തെ വിവാദ ഫെയിസ് ബുക്ക് പോസ്റ്റ്. എൽ ഡി എഫ് കസ്റ്റംസ് ആസ്ഥാനത്തേയ്ക്ക് മാർച്ച് നടത്തിയ ഉടൻ, മാര്‍ച്ചിന്റെ ഫോട്ടോ സഹിതം ” എന്നെ ഒരു രാഷ്ട്രീയ പാർട്ടി ഭീഷണിപ്പെടുത്തുന്നു” എന്നാണ് ഇയാൾ പോസ്റ്റ് ചെയ്തത്.

വിവാദമായതോടെ FB പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഇയാൾ തലയൂരുകയായിരുന്നു. കസ്റ്റംസ് ഓഫീസിലേയ്ക്കുള്ള മാർച്ച് എങ്ങനെയാണ് ഭീഷണിപ്പെടുത്തലാകുക .തെറ്റെന്ന് പൊതുബോധമുള്ള വിധിന്യായം പുറപ്പെടുവിക്കുന്ന കോടതികളിലേയ്ക്ക് പോലും പ്രതിഷേധം പ്രകടനം നടക്കുന്ന ഈ നാട്ടിൽ , കസ്റ്റംസിന്റെ ചെയ്തിയെ വിമർശിച്ച് നടത്തിയ മാർച്ച് എങ്ങനെ ഭീഷണിയാകും.

രാഷ്ട്രീയ പോസ്റ്റ് സർക്കാർ ഉദ്യോഗസ്ഥർ ചെയ്യാൻ പാടില്ലെന്ന് നിയമമുള്ള നാട്ടിൽ ഇയാൾക്കു മാത്രം കൊമ്പുണ്ടോ? മജിസ്ട്രേറ്റിനു മുന്നിൽ പ്രതി നൽകുന്ന 164 പ്രകാരമുള്ള സ്റ്റേറ്റ്മെൻറ് ,ഒരിടത്തും പരസ്യമാക്കരുതെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതു പോലും ലംഘിച്ച് , താൻ കക്ഷി പോലുമല്ലാത്ത ഒരു കേസിൽ വലിഞ്ഞ് കയറി സത്യവാങ്ങ് മൂലം നൽകിയതു രാഷ്ട്രീയ യജമാനന്മാരോടുള്ള വിധേയത്വമല്ല എങ്കിൽ പിന്നെ എന്താണ്?

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker