Pravasi

മലയാളിക്ക് അമേരിക്കയിൽ അംഗീകാരം,നൗറിൻ ഹസ്സൻ ഫെഡറൽ റിസർവ് ബാങ്ക് സി ഒ ഒ

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പ് സ്ഥാപകനും ഇന്ത്യൻ അമേരിക്കൻ വ്യവസായിയും ആണ് ജവാദ് ഹസന്റെ മകളാണ് നൗറിൻ

മലയാളിയായ നൗറിൻ ഹസ്സൻ അമേരിക്കയിൽ ഉന്നത പദവിയിൽ.
ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്ക് വൈസ് പ്രസിഡണ്ടും സി ഒ ഒയുമായി നൗറിൻ ഹസ്സൻ നിയമിതയായി.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പ് സ്ഥാപകനും ഇന്ത്യൻ അമേരിക്കൻ വ്യവസായിയും ആണ് ജവാദ് ഹസൻ. ജവാദ് ഹസന്റെ മകളാണ് നൗറീൻ. മോർഗൻ സ്റ്റാൻലി വെൽത്ത് മാനേജ്മെന്റിൽ ചീഫ് ഡിജിറ്റൽ ഓഫീസറായിരുന്നു നൗറിൻ . പ്രമുഖ ധനകാര്യ സ്ഥാപനമാണ് മോർഗൻ സ്റ്റാൻലി വെൽത്ത് മാനേജ്മെന്റ്. പ്രിൻസ്റ്റൺ സർവ്വകലാശാലയിൽ നിന്നാണ് നൗറിൻ ബിരുദമെടുത്തത്. എംബിഎ നേടിയത് സ്റ്റാൻഫോർഡ് സർവകലാശാല ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker