KeralaNEWS

സുരേന്ദ്രൻ കഴക്കൂട്ടത്ത്, ഈ ശ്രീധരൻ പാലക്കാട്, ബിജെപിയുടെ സാധ്യതാ സ്ഥാനാർഥികൾ

വട്ടിയൂർക്കാവിൽ മത്സരിക്കാൻ സുരേഷ് ഗോപിക്ക് മേൽ സമ്മർദ്ദം ഉണ്ട്

കേന്ദ്ര സഹമന്ത്രി വി മുരളീധരൻ മത്സരിക്കില്ല എന്ന് സൂചന ലഭിച്ചതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് വിവരം. നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയിൽ പി കെ കൃഷ്ണദാസും മത്സരിക്കും. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ ആയിരിക്കും ശോഭാസുരേന്ദ്രൻ മത്സരിക്കുക എന്നാണ് വിവരം.

വട്ടിയൂർക്കാവിൽ മത്സരിക്കാൻ സുരേഷ് ഗോപിക്ക് മേൽ സമ്മർദ്ദം ഉണ്ട്. ജില്ലാ പ്രസിഡണ്ട് വി വി രാജേഷിന്റെ പേരും ഈ മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്.

ഈ ശ്രീധരനെ പാലക്കാട് മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായം തേടും. കോഴിക്കോട് നോർത്തിൽ മത്സരിക്കുക എം ടി രമേശ്‌ ആകും. മണലൂരിൽ നിന്ന് എ എൻ രാധാകൃഷ്ണൻ മത്സരിക്കും.സി കൃഷ്ണ കുമാർ മലമ്പുഴയിൽ മത്സരിക്കും. മുൻ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിൽ നിന്നാണ് മത്സരിക്കുക.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker