BusinessNEWS

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം ജി ജോർജ് മരിച്ചത് നാലാം നിലയിൽ നിന്ന് വീണ്

പോസ്റ്റ്മോർട്ടം നടപടികൾ എയിംസിൽ നടന്നു

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം ജി ജോർജ് മരിച്ചത് നാലാം നിലയിൽ നിന്ന് വീണ്. സ്വന്തം വസതിയുടെ നാലാം നിലയിൽ നിന്നാണ് എം ജി ജോർജ് വീണതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഡൽഹി ഈസ്റ്റ്‌ കൈലാഷിലെ വസതിയിൽ വച്ചാണ് അപകടം. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ഉടൻ തന്നെ ഫോർട്ടീസ് എസ്കോർട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ എയിംസിൽ നടന്നു.

72 കാരൻ ആയ എം ജി ജോർജ് കാലങ്ങളായി ഡൽഹിയിൽ ആണ് താമസിച്ചു വരുന്നത്. സ്വർണവായ്പ, റിയൽ എസ്റ്റേറ്റ്, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ഇരുപതിലധികം മേഖലയിൽ വിപുലമായി കിടക്കുകയാണ് എം ജി ജോർജിന്റെ ബിസിനസ്.

” എം ജി ജോർജ് മുത്തൂറ്റിന്റെ ആകസ്മിക വിയോഗം വലിയ നഷ്ടമാണ് കമ്പനിയ്ക്കും ജീവനക്കാർക്കും ഓഹരി ഉടമകൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടാക്കിയിട്ടുള്ളത്. എല്ലാ ഡയറക്ടർമാരും ജീവനക്കാരും അദ്ദേഹത്തിന്റെ കുടുംബത്തോട് അഗാധ ദുഃഖം രേഖപ്പെടുത്തുന്നു. “മരണകാരണം പറയാതെ മുത്തൂറ്റ് ഫിനാൻസ് അറിയിച്ചു.

മുത്തൂറ്റ് ഗ്രൂപ്പിന്റെ ബിസിനസ് മേഖല ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചത് എം ജി ജോർജ് ആണ്. സ്വർണവായ്പ ബിസിനസിൽ പ്രൊഫഷണലിസം കൊണ്ട് വരാൻ മുൻകൈ എടുക്കുന്നതിൽ എം ജി ജോർജ് വിജയിച്ചു.

പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ എം ജോർജ് മുത്തൂറ്റിന്റെ മകനായി 1949 നവംബറിലാണ് ജനനം. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദമെടുത്തതിനു ശേഷം 1979 ൽ ഓഫീസ് അസിസ്റ്റന്റ് ആയാണ് കുടുംബ ബിസിനസിൽ എം ജി ജോർജ് ചേരുന്നത്.1993 ഫെബ്രുവരിയിൽ സ്ഥാപനത്തിന്റെ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി.

2020 ൽ ഇന്ത്യയിലെ 44 ആമത് ധനികനായി ഫോബ്സ് ഏഷ്യ എം ജി ജോർജിനെ തെരഞ്ഞെടുത്തു. കേരളത്തിലെ ഏറ്റവും ധനികനായ വ്യക്തി ആയും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker