
കോവിഡ് 19 രോഗ ബാധ കൂടുതൽ വ്യാപിക്കുന്ന എട്ട് സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രം നിർദ്ദേശിച്ചു. ഈ സംസ്ഥാനങ്ങളിൽ വാക്സിനേഷൻ വേഗത്തിലാക്കണം. രോഗം നിയന്ത്രിക്കാൻ “ടെസ്റ്റ്- ട്രാക്ക് -ട്രീറ്റ് “എന്ന സമീപനം ശക്തമായി കൈക്കൊള്ളണം
ചണ്ഡീഗഡ്, ഹരിയാന,ഡൽഹി, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്,ഒഡിഷ, ഹിമാചൽപ്രദേശ്, ഗോവ എന്നിവിടങ്ങളിലാണ് വ്യാപനം കൂടുന്നത്. ഈ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി കേന്ദ്ര പ്രതിനിധികൾ ചർച്ച നടത്തി.
കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ മുൻഗണനാ വിഭാഗങ്ങൾക്ക് വാക്സിനേഷൻ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇവിടങ്ങളിലേക്ക് പരമാവധി വാക്സിൻ നൽകും. സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ആകണം വാക്സിനേഷൻ എന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. ആർ ടി – പി സി ആർ പരിശോധനകൾ ജില്ലാ അടിസ്ഥാനത്തിൽ തന്നെ ശക്തമാക്കണം. ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് ഏർപ്പെടുത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.