
14 കാരനിൽനിന്ന് ഗർഭം ധരിച്ച യുവതിക്കെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. അമേരിക്കയിലെ അർക്കൻസാസിൽ നിന്നുള്ള 23കാരി ബ്രിട്നി ഗ്രേയ്ക്കെതിരെ ആണ് കേസ്.
അർക്കൻസാസ് ബാല പീഡന കേന്ദ്രത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്. ഒരു വർഷമായി യുവതി കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നുണ്ട് എന്ന വിവരം ആണ് പോലീസിന് ലഭിച്ചത്.
പിന്നീട് നടത്തിയ തെളിവെടുപ്പിൽ ആണ് ഗ്രെ ഗർഭിണി ആണ് എന്നറിയുന്നത്. കുട്ടിയിൽ നിന്നാണ് ഗ്രെ ഗർഭം ധരിച്ചത് എന്നും കണ്ടെത്തി. മാർച്ച് 1 ന് പോലീസ് ഗ്രെയെ അറസ്റ്റ് ചെയ്തു.