Uncategorized

കേന്ദ്ര ഏജൻസികൾക്ക് കോൺഗ്രസ്-ബിജെപി മനോനില , ആഞ്ഞടിച്ച് മുഖ്യമന്ത്രി

വി മുരളീധരൻ കേന്ദ്ര മന്ത്രി ആയതിനു ശേഷം നയതന്ത്ര ചാനലിലൂടെ ഉള്ള സ്വർണ്ണക്കടത്ത് കൂടി

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കേന്ദ്ര ഏജൻസികൾക്ക് രൂക്ഷവിമർശനം. തെരഞ്ഞെടുപ്പ് അടുത്തതോടെ കേന്ദ്ര ഏജൻസികളുടെ ആക്രമണോത്സുകത കൂടി. കിഫ്‌ബിക്കെതിരായ ഇ ഡി നിലപാടും ഡോളർ കടത്ത് കേസിലെ കസ്റ്റംസ് നിലപാടും ഇതിനുദാഹരണം.

കസ്റ്റംസ് കമ്മീഷണർ എതിർകക്ഷി അല്ലാത്ത കേസിൽ സത്യവാങ്മൂലം നൽകി. കസ്റ്റംസ് നടപടി കേട്ടുകേൾവിയില്ലാത്തത്. കസ്റ്റഡിയിലുള്ള പ്രതിയുടെ മാനസിക ചാഞ്ചല്യം അന്വേഷണ ഏജൻസികൾ മുതലെടുക്കുകയാണ്. സ്വപ്ന കസ്റ്റഡിയിൽ ഉള്ളപ്പോൾ ഒന്നും പറഞ്ഞില്ല. മന്ത്രിസഭയെ അപമാനിക്കാൻ ആണ് ശ്രമം.കസ്റ്റംസ് കേന്ദ്രത്തിനു വേണ്ടി വിടുപണി ചെയ്യുന്നു.ഒരു ഏജൻസിക്കും നൽകാത്ത മൊഴി സ്വപ്ന കസ്റ്റംസിന് നൽകിയത് എന്തിന് എന്ന് അവർ വ്യക്തമാക്കണം.

വി മുരളീധരൻ കേന്ദ്ര മന്ത്രി ആയതിനു ശേഷം നയതന്ത്ര ചാനലിലൂടെ ഉള്ള സ്വർണ്ണക്കടത്ത് കൂടി. നയതന്ത്ര ബാഗിൽ അല്ല സ്വർണ്ണക്കടത്ത് എന്ന് മന്ത്രി ആദ്യം പറഞ്ഞു. സ്വർണ്ണക്കടത്തിൽ മന്ത്രിക്ക് എന്തെങ്കിലും ബന്ധം ഉണ്ടോ?

കൃത്യമായി കളികൾ നടക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതാർക്കും മനസ്സിലാകില്ലെന്ന ചിന്ത പൂച്ചയുടെതാണ്.

ജനക്ഷേമ പ്രവർത്തനം നടത്തുന്ന ഇടതുമുന്നണി സർക്കാരിനെ ഇകഴ്ത്താൻ ഇതുകൊണ്ടൊന്നും ആകില്ല. സർക്കാരിന്റെ യശസിനെ കരിവാരിത്തേക്കാൻ ഉള്ള നീക്കങ്ങളാണ് കോൺഗ്രസും ബിജെപിയും നടത്തുന്നത്. അതൊന്നും വിലപ്പോവില്ല.

വിരട്ടൽ കൊണ്ട് എൽഡിഎഫിനെ വിറപ്പിച്ചു കളയാം എന്ന വ്യാമോഹം ഉണ്ടെങ്കിൽ അതൊക്കെ മനസ്സിൽ വെച്ചാൽ മതി എന്നാണ് വ്യക്തമാക്കാൻ ഉള്ളത്. ജനമനസ്സിൽ ആണ് സർക്കാറിന് സ്ഥാനം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker