Big Breaking

തപ്സി പന്നു നായികയായുള്ള അനുരാഗ് കശ്യപ് ചിത്രം പുനരാരംഭിച്ചു, ഐടി റെയ്ഡിന് ശേഷമുള്ള അനുരാഗിന്റെയും തപ്സിയുടെയും സെറ്റിലെ ഫോട്ടോ വൈറൽ

."വെറുക്കുന്നവരോടുള്ള എല്ലാ സ്നേഹത്തോടെയും ഞങ്ങൾ ദൊബാര പുനരാരംഭിച്ചു "

കർഷക സമരത്തെ പിന്തുണച്ചതിനു പിന്നാലെയുണ്ടായ ഐടി റെയ്ഡിന് ശേഷം സംവിധായകൻ അനുരാഗ് കശ്യപ്,തപ്സി പന്നുവിനെ നായികയാക്കിയുള്ള ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു.”ദൊബാര ” എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിൽ ഉള്ള ഒരു തമാശ രംഗം അനുരാഗ് കശ്യപ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. തപ്സിയുടെ മടിയിൽ അനുരാഗ് ഇരിക്കുന്നതും വിജയത്തിന്റെ കൈ മുദ്രയുമാണ് ചിത്രം.”വെറുക്കുന്നവരോടുള്ള എല്ലാ സ്നേഹത്തോടെയും ഞങ്ങൾ ദൊബാര പുനരാരംഭിച്ചു “അനുരാഗ് കുറിച്ചു .

തപ്സി പന്നുവും സമാനമായ ഒരു ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചില കൂട്ടുകെട്ടുകൾ ആവർത്തിക്കണമെന്ന് തപ്സി കുറിപ്പായി പോസ്റ്റ് ചെയ്തു.

മൂന്നു ദിവസമാണ് അനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റെയും വീടും ഓഫീസും ഐ ടി ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തത്.650 കോടിയുടെ വരുമാന പൊരുത്തക്കേട് കണ്ടെത്തിയെന്നാണ് ഐടി വകുപ്പിന്റെ അവകാശവാദം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker