Uncategorized
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇന്ന് ആറുമണിക്ക്
മുഖ്യമന്ത്രിക്കെതിരെ മൊഴിയുണ്ട് എന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് ശേഷമുള്ള പ്രതികരണം ആണ് ഇന്ന് ഉണ്ടാവുക

മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം ഇന്ന് ആറുമണിക്ക്. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴിയുണ്ട് എന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് ശേഷമുള്ള പ്രതികരണം ആണ് ഇന്ന് ഉണ്ടാവുക.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രഏജൻസികളുടെ നടപടിയെന്ന് സിപിഐഎം ആരോപിക്കുന്നു. സ്വപ്ന നവംബറിലാണ് 164 പ്രകാരം മൊഴി നൽകുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇപ്പോഴാണ് കസ്റ്റംസ് സത്യവാങ്മൂലം നൽകുന്നത്. കസ്റ്റംസ് നടപടിയെ രാഷ്ട്രീയപ്രേരിതമെന്ന് തന്നെയാണ് സിപിഐഎമ്മും എൽഡിഎഫും വിളിക്കുന്നത്.
വിഷയത്തെ രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. സംസ്ഥാനത്തെ കസ്റ്റംസ് ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫ് മാർച്ച് നടത്തി.