LIFEMovie

ദൃശ്യം 2 സമ്പാദിച്ച അപൂര്‍വ്വ നേട്ടം

ദൃശ്യം 2 എന്ന ചലച്ചിത്രം ലോകവ്യാപകമായി സെന്‍സേഷണല്‍ ആയിക്കൊണ്ടിരികുക്കയാണ്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് പ്രദര്‍ശനിത്തിനെത്തിയത്. 200 ലധികം രാജ്യങ്ങളിലാണ് ദൃശ്യം 2 ഒരേ സമയം റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിച്ചത്. ഇപ്പോഴിതാ ദൃശ്യം 2 മറ്റൊരു നേട്ടം കൂടി നേടിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും പോപ്പുലറായ സിനിമകളുടെ പട്ടികയില്‍ ദൃശ്യം 2 പത്താം സ്ഥാനം നേടിയിരിക്കുകയാണ്. IMDB റേറ്റിംഗ് പ്രകാരമാണ് ദൃശ്യം2 ന് ലോകശ്രദ്ധ നേടിയ ചിത്രങ്ങളുടെ പട്ടികയിലെ പത്താം സ്ഥാനം സ്വന്തമാക്കാനായത്.

100 സിനിമകളാണ് ആകെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച സിനിമകള്‍ക്കൊപ്പമാണ് ദൃശ്യം 2 ഇടം നേടിയത്. 8.8 ആണ് ദൃശ്യം 2 നേടിയ റേറ്റിംഗ്. IMDB ടീം നായകനായ മോഹന്‍ലാലുമായി പ്രത്യേക അഭിമുഖവും നടത്തിയിരുന്നു. ടോപ്പ് റേറ്റഡ് ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ചിത്രം നേടിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker