
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ഇന്ത്യ ഒരു ഇന്നിങ്സിനും 25 റൺസിനും വിജയിച്ചു.ഇതോടെ നാലു കളികൾ ഉള്ള പരമ്പരയിൽ 3-1 ന് ഇന്ത്യ ജേതാക്കൾ ആയി.
ഇന്ത്യക്കുവേണ്ടി രവിചന്ദ്രൻ അശ്വിനും അക്സർ പട്ടേലും അഞ്ചു വിക്കറ്റുകൾ വീതം വീഴ്ത്തി.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 365 റൺസിന് പുറത്തായി. ഒന്നാം ഇന്നിംഗ്സിൽ തന്നെ ഇന്ത്യക്ക് 160 റൺസ് ലീഡ് ലഭിച്ചു. രണ്ടാമിന്നിംഗ്സിൽ ഇംഗ്ലണ്ട് 135ന് ഓൾഔട്ടായി. ഇതോടെ ഇന്ത്യയുടെ ജയം സമഗ്രാധിപത്യം ആയി.