HealthLIFE

തടി കുറയ്ക്കാൻ ബിയർ കുടിച്ചാൽ മതിയോ? ഇങ്ങനെയും ഒരു പരീക്ഷണം

ബവേറിയൻ സന്യാസിമാർ പതിനെട്ടാം നൂറ്റാണ്ടിൽ പിന്തുടർന്നു പോന്ന ഭക്ഷണരീതി ആണത്രേ ഇത്

ഭാരം കുറയ്ക്കാൻ നെട്ടോട്ടമോടുന്നവർ ഏറെയാണ്. കടുത്ത ഡയറ്റിംഗും പലരും പിന്തുടരുന്നു. മദ്യം, പഞ്ചസാര, ജംഗ്ഫുഡ് ഇവ മൂന്നും ഒഴിവാക്കലാണ് തടി കുറയ്ക്കാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം എന്ന് പറയുന്നവരുണ്ട്. എന്നാൽ മദ്യം കുടിച്ച് തടി കുറയ്ക്കാൻ ആകും എന്നാണ് ഡെൽഹാൾ എന്ന അമേരിക്കക്കാരൻ പറയുന്നത്.

മുൻ പട്ടാള ഉദ്യോഗസ്ഥനാണ് ഡെൽഹാൾ. പ്രത്യേകതരം തടി കുറക്കൽ മാർഗമാണ് ഡെൽഹാൾ പിന്തുടരുന്നത്. ശാരീരിക പ്രക്രിയകൾ നടക്കാനുള്ള അത്രയും മാത്രം ബിയർ ആണ് ഒരു ദിവസം കുടിക്കുക. ബവേറിയൻ സന്യാസിമാർ പതിനെട്ടാം നൂറ്റാണ്ടിൽ പിന്തുടർന്നു പോന്ന ഭക്ഷണരീതി ആണത്രേ ഇത്.

2019ൽ ഡെൽഹാൾ ഈ രീതി പരീക്ഷിച്ച് പത്തൊമ്പതര കിലോ കുറച്ചത്രെ. ഈ വർഷം 18 കിലോ കുറയ്ക്കാൻ ആണ് ഇയാളുടെ ലക്ഷ്യം. രാവിലെയും ഉച്ചയ്ക്കും മദ്യം മാത്രമാണു കഴിക്കുന്നത്.

രണ്ടുദിവസമായി ഡെൽഹാൾ ഡയറ്റ് തുടങ്ങിയിട്ട്. ആദ്യം ഭക്ഷണം കഴിക്കാൻ ചില തോന്നലുകൾ ഉണ്ടായിരുന്നു ഇപ്പോഴത് ശരിയായി വരുന്നു എന്നാണ് ഡെൽഹാൾ പറയുന്നത്. എന്തായാലും ഈ മാർഗ്ഗത്തിന് ആരോഗ്യവിദഗ്ധർ ആരും പരസ്യ പിന്തുണ നൽകിയിട്ടില്ല. കാരണം മദ്യപാനം ആരോഗ്യത്തിന് ഹാനികരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker