Pravasi

ലവീനിന് പുതുജീവനേകി ഷെയ്ഖ് മുഹമ്മദിന്റെ കാരുണ്യം

അപൂര്‍വ്വ ജനിതകരോഗം ബാധിച്ച കുട്ടിക്ക് തുണയായത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ഇറാഖി സ്വദേശികളായ ഇബ്രാഹിം മുഹമ്മദും ഭാര്യ മസര്‍മുന്‍ദറിന്റെ രണ്ട് വയസ്സുകാരി മകള്‍ ലവീനിന് ചലനത്തിന് സഹായിക്കുന്ന മസിലുകള്‍ തളര്‍ന്നു പോകുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന രോഗം പിടിപെട്ടത്. കുഞ്ഞിന്റെ ചികിത്സയ്ക്കായി ദുബായ് ജലീല ആശുപത്രിയില്‍ ഫെബ്രുവരി ഒന്‍പതിനാണ് ദമ്പതികള്‍ എത്തിയത്. എന്നാല്‍ ഈ അപൂര്‍വ രോഗത്തിന് 80 ലക്ഷം ദിര്‍ഹം വിലയുള്ള സോള്‍ജെന്‍സ്മ എന്ന കുത്തിവയ്പാണ് ഏക പരിഹാരം എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇത് കേട്ടതോടെ മാതാപിതാക്കള്‍ തകര്‍ന്നു. തുടര്‍ന്ന് ഷെയ്ഖ് മുഹമ്മദിനോട് സഹായം അഭ്യര്‍ത്ഥിക്കിക്കയായിരുന്നു അവരുടെ ഏകമാര്‍ഗം. അങ്ങനെ അവര്‍ സഹായമഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു.

ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം 16 കോടിയിലേറെ വിലയുളള കുത്തിവെയ്പ്പിനുളള പണം ആശുപത്രിക്കു കൈമാറുകയായിരുന്നു. കുത്തിവയ്‌പെടുത്തതിനു ശേഷമുള്ള തുടര്‍ പരിശോധനകള്‍ക്കും ഫിസിയോ തെറപ്പിക്കുമായി ഇനി മൂന്നു മാസത്തേക്ക് ആഴ്ചയില്‍ രണ്ടു പ്രാവശ്യം ലവീനിനെ ആശുപത്രിയില്‍ കൊണ്ടു വരണം.

ദൈവം കൈവിടില്ലെന്ന് ഉറപ്പായിരുന്നെന്നും ഷെയ്ഖ് മുഹമ്മദിന്റെ ഇടപെടലിലൂടെ അത് വ്യക്തമായെന്നും കുട്ടിയുടെ പിതാവ് ഇബ്രാഹിം പറയുന്നു. ലവീനിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായതില്‍ ആഹ്ലാദമുണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.മകളെ കിടക്കയില്‍ നിന്ന് എഴുന്നേല്‍പിച്ച ആ നന്മയ്ക്ക് ഹൃദയം നിറഞ്ഞു നന്ദി പറയുകയാണ് ഈ കുടുംബം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker