KeralaNEWS

ഒരു രാഷ്ട്രീയ പാർട്ടിയുടെ ജോലിയിൽ ഇടപെടാനുള്ള നീക്കം വിലപ്പോവില്ലെന്ന് പറഞ്ഞ് സിപിഐഎമ്മിനെ വെല്ലുവിളിച്ച കസ്റ്റംസ് കമ്മീഷണറുടെ പോസ്റ്റ് കാണാനില്ല

വിവിധ കസ്റ്റംസ് ഓഫീസുകളിലേക്ക് എൽഡിഎഫ് പ്രതിഷേധമാർച്ച് നടന്നു

മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്കെതിരെയുള്ള കസ്റ്റംസ് നീക്കത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കസ്റ്റംസ് ഓഫീസുകളിലേക്ക് സിപിഐ എം നടത്തുന്ന മാർച്ചിനെ ഉന്നംവച്ച് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ ഇട്ട ഫേസ്ബുക് പോസ്റ്റ് കാണാനില്ല. ജോലിയിൽ ഇടപെടാനുള്ള രാഷ്ട്രീയ പാർട്ടിയുടെ നീക്കം വിലപ്പോവില്ല എന്ന് ആയിരുന്നു കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ പോസ്റ്റിൽ കുറിച്ചത്. പേരെടുത്തു പറയാതെ കസ്റ്റംസ് ഓഫീസുകളിലേക്ക് എൽഡിഎഫ് നടത്തുന്ന മാർച്ചിന്റെ പോസ്റ്ററുകൾ പങ്കുവെച്ചും മുഖ്യമന്ത്രിക്കെതിരായ മൊഴിയെ സംബന്ധിച്ച വാർത്തകൾ പങ്കുവെച്ചും ആയിരുന്നു കസ്റ്റംസ് കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ ഇപ്പോൾ തിരഞ്ഞപ്പോൾ ആ ഫേസ്ബുക്ക് പോസ്റ്റ് കാണാൻ ഇല്ല.

അതേസമയം വിവിധ കസ്റ്റംസ് ഓഫീസുകളിലേക്ക് എൽഡിഎഫ് പ്രതിഷേധമാർച്ച് നടന്നു. തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് കസ്റ്റംസ് ഓഫീസുകൾക്ക് മുൻപിലാണ് പ്രതിഷേധം നടന്നത്. സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയാണ് സർക്കാരിനെതിരായ മൊഴി നൽകിപ്പിച്ചതെന്ന് തിരുവനന്തപുരത്ത് മാർച്ച് ഉദ്ഘാടനം ചെയ്ത സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സ്വപ്നയുടെ മകളെ വച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാമെന്നും എം എ ബേബി പറഞ്ഞു. ഇഡിയുടെയും കസ്റ്റംസിന്റെയും എൻ ഐ എയുടെയും കസ്റ്റഡിയിൽ വെച്ച് ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിൽ പുറത്തുവരാത്ത മൊഴി തെരഞ്ഞെടുപ്പുകാലത്ത് വന്നതിൽ ദുരൂഹതയുണ്ടെന്നും എം എ ബേബി ആരോപിച്ചു.

നീചമായ ഗൂഢാലോചനയുടെ ഫലമാണ് സ്വപ്നയുടെ മൊഴി സംബന്ധിച്ച കസ്റ്റംസ് സത്യവാങ്മൂലം എന്ന് കോഴിക്കോട് മാർച്ച് ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. കൊച്ചിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker