
മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ഡല്‍ഹിയിലെ ആസ്ഥാനത്തെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയില്‍ നിന്നുമാണ് അംഗത്വം നേടിയത്.
കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഫെബ്രുവരി 12 ന് അദ്ദേഹം രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചിരുന്നു.
ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കവേയുള്ള അദ്ദേഹത്തിന്റെ പാര്‍ട്ടി മാറ്റം ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.