KeralaNEWS

സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ തെളിവും മൊഴിയുമില്ല, എൻ ഐ എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട്

സ്വർണക്കടത്തിലെ ഏറ്റവും സുപ്രധാനമായ കേസന്വേഷിച്ചത് എൻ ഐ എ ആണ്

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ മുഖ്യമന്ത്രിയുടെ ഓഫീസിനേയോ ബന്ധപ്പെടുത്തുന്ന ഒരു തെളിവും ലഭിച്ചില്ലെന്ന് വെളിപ്പെടുത്തൽ. മുതിർന്ന എൻ ഐ എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് ആണ് ഈ വാർത്ത പുറത്തുവിട്ടത്.

സ്വപ്ന നൽകിയ രഹസ്യമൊഴിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായ പരാമർശങ്ങൾ ഉണ്ട് എന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പിന്നാലെയാണ് എൻ ഐ എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ എക്സ്പ്രസ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. മുഖ്യമന്ത്രിക്കോ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനോ എതിരെ എൻഐഎയ്ക്ക് സ്വപ്ന മൊഴി നൽകിയിട്ടില്ല. മറ്റ് ഏജൻസികൾക്ക് മൊഴി നൽകിയോ എന്ന് അറിയില്ലെന്നും ഈ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

സ്വർണക്കടത്തിലെ ഏറ്റവും സുപ്രധാനമായ കേസന്വേഷിച്ചത് എൻ ഐ എ ആണ്. അനുബന്ധ കേസുകളാണ് കസ്റ്റംസ്, ഇ ഡി എന്നിവ അന്വേഷിക്കുന്നത്. നവംബറിൽ നൽകിയ 164 പ്രകാരം ഉള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് മാർച്ചിൽ കസ്റ്റംസ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഏപ്രിൽ ആറിനാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker