KeralaNEWS

സിപിഎമ്മില്‍ രണ്ട് തവണ ജയിച്ചവര്‍ക്കും സീറ്റില്ല, കോണ്‍ഗ്രസ്സില്‍ നാല് തവണ ജയിച്ചവര്‍ക്കും മത്സരിക്കാം

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടികളും മുന്നണികളും ആവേശത്തിലാണ്. തുടര്‍ഭരണം നേടാന്‍ ഇടതുപക്ഷവും അധികാരം ഈ തവണ കൈയ്യാളാന്‍ കഠിന പരിശ്രവുമായി വലതു പക്ഷവും കരുക്കള്‍ നീക്കി തുടങ്ങി കഴിഞ്ഞു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക ഇന്നലെ പുറത്ത് വന്നിരുന്നു. രണ്ട് തവണ മത്സരിച്ച് ജയിച്ചവര്‍ പോലും ഈ തവണ മത്സര രംഗത്തില്ല എന്ന പ്രത്യേകത ഇടതു പക്ഷത്തുണ്ട്. കൂടുതലും പുതുമുഖങ്ങളെ പരിഗണിച്ചാണ് LDF സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ പോലും പാര്‍ട്ടിയുടെ തീരുമാനത്തെ അംഗീകരിച്ചിരുന്നു.

എന്നാല്‍ മറുവശത്ത് അവസ്ഥ മറ്റൊന്നാണ്. നാല് തവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് ഈ തവണ സീറ്റ് നല്‍കേണ്ടതില്ല എന്ന ഹൈക്കമാന്റിന്റെ തീരുമാനത്തിന് സംസ്ഥാന കമ്മിറ്റി അവസാന നിമിഷം ചെക്ക് വെച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സീറ്റ് നഷ്ടപ്പെടുന്നവരുടെ എതിര്‍പ്പ് കണക്കിലെടുത്താണ് പുതിയ തീരുമാനം എന്നാണ് അറിയാന്‍ കഴിയുന്നത്. അതേ സമയം രണ്ട് തവണ തോറ്റവര്‍ക്ക് സീറ്റ് നല്‍കേണ്ട എന്ന തീരുമാനം കോണ്‍ഗ്രസ്സ് നേതൃത്വം സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്‍പിലെത്തും.

തുടര്‍ച്ചയായി മത്സരിക്കുന്നവരുടെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി ചോദിച്ചപ്പോള്‍ വിജയ സാധ്യതയാണ് സ്ഥാനാര്‍ഥിത്വത്തിന്റെ മാനദണ്ഡമെന്നും പുതുമഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ അവസരം ലഭിക്കുന്ന സാഹചര്യം ഉറപ്പാക്കുമെന്നും സമിതി അധ്യക്ഷനായ ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് ഒഴികെ നാല് തവണ മത്സരിച്ച് ജയിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ട എന്നായിരുന്നു ഹൈക്കമാന്റ് നിര്‍ദേശം. ഇത് നടപ്പാക്കാനായിരുന്നു തിരഞ്ഞെടുപ്പ് സമിതി യോഗത്തിന്റെയും തീരുമാനം. എന്നാല്‍ ഈ തീരുമാനം നടപ്പാക്കിയാല്‍ വി.ഡി സതീഷന്‍, കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്്ണന്‍, എ.പി അനില്‍കുമാര്‍ അടക്കമുള്ളവര്‍ ഈ തവണ പുറത്തിരിക്കേണ്ടി വരും. ഇവരില്‍ ചിലര്‍ ഉമ്മന്‍ചാണ്ടിയെ ബന്ധപ്പെട്ടതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഇതോടെ ഹൈക്കമാന്റിന്റെ തീരുമാനത്തെ സമിതിക്ക് തള്ളിക്കളയേണ്ടി വന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker