
രജിഷ വിജയന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഖോ ഖോ എന്ന ചിത്രത്തിന്റെ ട്രെയിലറെത്തി. ഖോ ഖോ എന്ന കായികവിനോദത്തെ അടിസ്ഥാനമാക്കിയാണ് സംവിധായകനായ രാഹുല്‍ റിജി നായര്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടോബിന് തോമസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ക്രിസ്റ്റി സെബാസ്റ്റിയന് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നു. സിദ്ധാര്‍ത്ഥ് പ്രദീപാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്ന പോലെ ഇന്ത്യയിലെ പരമ്പരാഗതമായ ഖോ ഖോ എന്ന കായികവിനോദത്തെക്കുറിച്ചാണ് സിനിമ. ഒരു തുരുത്തിലെ സ്കൂളിലേക്ക് കായികാദ്ധ്യാപികയായി എത്തുന്ന മറിയ ഫ്രാന്‍സിസ് എന്ന കഥാപാത്രമാണ് രജിഷയുടേത്. മറിയ അവിടെ നിന്ന് ഒരു ഖൊ ഖൊ ടീമിനെ വളര്‍ത്തിയെടുക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
രജിഷയ്ക്ക് പുറമേ പതിനഞ്ചു കുട്ടികളുണ്ട് ചിത്രത്തില്‍. ഓപ്പറേഷന് ജാവ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മമിത ബൈജു അഞ്ജു എന്ന കഥാപാത്രമായെത്തുന്നു. കേരളത്തിന്റെ പലഭാഗത്തു നിന്നുള്ള പതിനാലു കുട്ടികളും സിനിമയിലുണ്ട്. ഖൊ ഖൊ കളിക്കുന്ന അവരെയെല്ലാം ഓഡിഷന് വഴിയാണ് തിരഞ്ഞെടുത്തത്. വെട്ടുക്കിളി പ്രകാശ്,വെങ്കിടേഷ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
മറിയ ഫ്രാന്‍സിസിന്റെ മൂന്ന് ലുക്കിലാണ് രജിഷ സിനിമയിലെത്തുന്നത്. അവര്‍ എക്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റാണ്. ആ ലുക്കാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് പ്രദാപ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
രജിഷ വിജയന് കേന്ദ്ര കഥാപാത്രമായെത്തിയ ഫൈനല്‍സ് എന്ന സ്പോര്‍ട്സ് ചിത്രവും മികച്ച സ്വീകാര്യത നേടിയിരുന്നു. ഒളിമ്പിക്സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന് എത്തിയത്