IndiaNEWS

ഇന്ത്യയിൽ പരിമിതമായ സ്വാതന്ത്ര്യം എന്ന റിപ്പോർട്ട് തെറ്റ്,ഫ്രീഡം ഹൗസ് റിപ്പോർട്ടിനെതിരെ കേന്ദ്രം

തുല്യനീതി ആണ് രാജ്യത്ത് നടപ്പിലാക്കുന്നത് എന്ന് കേന്ദ്രം വാർത്താക്കുറിപ്പിൽ പറഞ്ഞു

ഇന്ത്യയിൽ പരിമിതമായ സ്വാതന്ത്ര്യം ആണ് ഉള്ളത് എന്ന അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടന ഫ്രീഡം ഹൗസിന്റെ റിപ്പോർട്ടിനെതിരെ കേന്ദ്രസർക്കാർ രംഗത്ത്. റിപ്പോർട്ട് തെറ്റാണെന്ന് കേന്ദ്രം വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബിജെപി ഇതര പാർട്ടികളാണ്. ഇത് ഇന്ത്യയുടെ ശക്തമായ ഫെഡറൽ സംവിധാനത്തെ ആണ് കാണിക്കുന്നത് എന്ന് കേന്ദ്രം വാർത്താക്കുറിപ്പിൽ പറയുന്നു. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന സുതാര്യമായ തെരഞ്ഞെടുപ്പിലൂടെയാണ് ഇന്ത്യയിൽ സംസ്ഥാന സർക്കാരുകളും കേന്ദ്രസർക്കാരും അധികാരത്തിൽ വരുന്നതെന്നും കേന്ദ്രം വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലിംകൾക്കെതിരെ വിവേചനം ഉണ്ടെന്ന ഫ്രീഡം ഹൗസിന്റെ കണ്ടെത്തലിനെ കേന്ദ്രം തള്ളിക്കളഞ്ഞു. തുല്യനീതി ആണ് രാജ്യത്ത് നടപ്പിലാക്കുന്നത് എന്ന് കേന്ദ്രം വാർത്താക്കുറിപ്പിൽ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker