
ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുമായി മലയാളിയായ തെന്നിന്ത്യൻ നടി അനുപമ പരമേശ്വരന് പ്രണയം ഉണ്ട് എന്ന തരത്തിൽ ഗോസിപ്പുകോളങ്ങളിൽ വാർത്ത നിറഞ്ഞിരുന്നു ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ നിന്ന് ബുമ്രയെ ഒഴിവാക്കിയത് വിവാഹത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണോ എന്ന് സംശയം ഒരു വാർത്താ ഏജൻസി പങ്കുവെക്കുകയുണ്ടായി.
അനുപമ പരമേശ്വരനും സിനിമയിൽ നിന്ന് താൽക്കാലികമായി അവധി എടുത്തിരിക്കുകയാണ്. ഗുജറാത്തിലേക്ക് യാത്ര ചെയ്യുന്ന ചിത്രവും ഇൻസ്റ്റാഗ്രാം സ്റ്റോറിയായി അനുപമ പരമേശ്വരൻ പങ്കുവച്ചു.” ഹാപ്പി ഹോളിഡേ ടു മി” എന്ന കുറിപ്പോടെയാണ് അനുപമ ഗുജറാത്തിലേക്കുള്ള യാത്ര ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗുജറാത്തിലെ രാജ്കോട്ട് ആണ് ബുംറയുടെ സ്വദേശം. ഇതിലാണ് ആരാധകർ സംശയങ്ങൾ കണ്ടെത്തുന്നത്.
Bumrah & Anupama ??
Something is Fishy 🐱#SarkaruVaariPaata @urstrulyMahesh pic.twitter.com/xdFXpYnfZk
— Uday S V P 🔔 (@Udayvarma1882) March 4, 2021
Imagine bumrah getting married with a fangirl🥺
— Mansi🦋 (@_mansi18) March 5, 2021
ബുംറ- അനുപമ പ്രണയഗോസിപ്പ് ഇതാദ്യമായല്ല ഉണ്ടാകുന്നത്. ട്വിറ്ററിൽ ബുംറ ഫോളോ ചെയ്യുന്ന 25 പേരിൽ ഒരാൾ അനുപമയാണ്. എന്തായാലും ഗോസിപ്പുകൾക്കെതിരെ അനുപമയും അമ്മയും പ്രതികരിച്ചു കഴിഞ്ഞു. തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നാണ് അനുപമ പ്രതികരിച്ചത്.