KeralaNEWS

തെളിവുകൾ നൽകേണ്ടത് സ്വപ്ന, കസ്റ്റംസ് കൈയ്യൊഴിയുമ്പോൾ

സ്വർണക്കടത്ത് അന്വേഷിക്കാനെത്തിയ കസ്റ്റംസ് ഇപ്പോൾ അന്വേഷിക്കുന്നത് പുതിയ കേസ് ആയ ഡോളർ കടത്താണ് എന്നതും കൗതുകകരം

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ നൽകിയ മൊഴിയെ കുറിച്ചുള്ള തെളിവു നൽകേണ്ടത് സ്വപ്നയാണെന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കസ്റ്റംസ്. വെളിപ്പെടുത്തിയ ഭൂരിഭാഗം വസ്തുതകളും സ്വപ്നയുടെ മാത്രം അറിവിൽ ഉള്ളവയാണ്. അതുകൊണ്ടുതന്നെ തെളിവു നൽകാൻ ആകുന്നത് സ്വപ്നയ്ക്ക് മാത്രമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. മജിസ്ട്രേറ്റിനു നൽകിയ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തിയ മൊഴിയും കോടതി നിർദേശിക്കുന്ന മുറയ്ക്ക് രഹസ്യ രേഖയായി ഹാജരാക്കാമെന്ന് കസ്റ്റംസ് പറയുന്നു.

ജൂലൈ മുതൽ എൻഐഎ അടക്കമുള്ള ഏജൻസികൾ സ്വപ്നയെ ചോദ്യം ചെയ്യുന്നുണ്ട്. അപ്പോൾ ഒന്നും പറയാതിരുന്ന കാര്യങ്ങളാണ് സ്വപ്ന പറഞ്ഞുവെന്ന് കസ്റ്റംസ് പറയുന്നത്. എന്നാൽ ഇതിനെല്ലാം തെളിവ് നൽകേണ്ട ബാധ്യത സ്വപ്നയ്ക്കാണെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. അതായത് കസ്റ്റംസിന് പുതിയ തെളിവുകൾ ഒന്നും കണ്ടെത്താനായില്ല എന്നർത്ഥം. സ്വർണക്കടത്ത് അന്വേഷിക്കാനെത്തിയ കസ്റ്റംസ് ഇപ്പോൾ അന്വേഷിക്കുന്നത് പുതിയ കേസ് ആയ ഡോളർ കടത്താണ് എന്നതും കൗതുകകരം.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദം ഉണ്ടെന്ന സ്വപ്നയുടെത് എന്ന് കരുതുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. അന്നുതന്നെ ഇടതുപക്ഷ കേന്ദ്രങ്ങൾ മുഖ്യമന്ത്രിക്കെതിരായ ഒരു നീക്കം നടക്കുന്നുണ്ടെന്ന് സംശയിച്ചിരുന്നു. ആ സംശയത്തെ സാധൂകരിക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker