SportsTRENDING

ഇന്ത്യൻ അത്‌ലറ്റിക്സ് പരിശീലകൻ നിക്കോളായ്-യെ മരിച്ച നിലയിൽ കണ്ടെത്തി

പി ടി ഉഷ അടക്കമുള്ളവർ ആദരാഞ്ജലികളർപ്പിച്ചു

ഇന്ത്യൻ അത്‌ലറ്റിക് താരങ്ങളുടെ പരിശീലകൻ നിക്കോളായ് സ്‌നസരേവിനെ മരിച്ച നിലയിൽ കണ്ടെത്തി. 72 വയസ്സായിരുന്നു. മധ്യ- ദീർഘദൂര ഇനങ്ങളിലെ പരിശീലകനാണ്.

പട്ട്യാല നാഷണൽ സ്പോർട്സ് ഇൻസ്റ്റ്യൂട്ടിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ബെലാറൂസ് സ്വദേശിയാണ്.

2005ലാണ് നിക്കോളായ് ഇന്ത്യയിലെത്തുന്നത്. 2019ൽ അദ്ദേഹം മടങ്ങി പോയി. ഒളിമ്പിക്സിന് യോഗ്യത നേടിയ സ്റ്റീപ്പിൾ ചേസ് താരം അവിനാഷ് സാബ്ലെയെ പരിശീലിപ്പിക്കാൻ ആണ് അദ്ദേഹം തിരിച്ചെത്തിയത്.നിക്കോളായ്-യുടെ കീഴിലാണ് പ്രീജ ശ്രീധരൻ,കവിത റാവു എന്നിവർ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയത്. പി ടി ഉഷ അടക്കമുള്ളവർ ആദരാഞ്ജലികളർപ്പിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker