KeralaNEWS

എയ്ഡ്‌സിന് മരുന്ന് കണ്ടുപിടിച്ചു എന്ന് അവകാശപ്പെട്ട “വൈറസ് ” മജീദ് അന്തരിച്ചു

ലോകം എയ്ഡ്‌സ് എന്ന മാരക രോഗത്തെ അതീവ ഭയത്തോടെ നോക്കിക്കണ്ട 90 കളിൽ ആയിരുന്നു മജീദിന്റെ അവകാശവാദം

എയ്ഡ്‌സിന് മരുന്ന് കണ്ടുപിടിച്ചു എന്ന് അവകാശപ്പെട്ട “വൈറസ് ” മജീദ് എന്ന ടി എ അബ്ദുൽ മജീദ് അന്തരിച്ചു.82 വയസായിരുന്നു.

കബറടക്കം ശനിയാഴ്ച വൈകീട്ട് 3 30ന് കലൂർ കറുകളപള്ളി തോട്ടത്തുംപടി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും .ഖനന മേഖലയിൽ എഞ്ചിനീയർ ആയിരുന്നു മജീദ്.എച്ച് ഐ വി രോഗ ബാധിതരെ തന്റെ രഹസ്യ മരുന്നിലൂടെ സുഖപ്പെടുത്താൻ ആയി എന്ന് മജീദ് അവകാശപ്പെട്ടിരുന്നു.

ലോകം എയ്ഡ്‌സ് എന്ന മാരക രോഗത്തെ അതീവ ഭയത്തോടെ നോക്കിക്കണ്ട 90 കളിൽ ആയിരുന്നു മജീദിന്റെ അവകാശവാദം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നും നിരവധി പേർ മജീദിനെ തേടിയെത്തി.ബ്രോഡ് വേയിലെ തുണിക്കട പിന്നീട് മരുന്നുകട ആയി മാറി.

ഇമ്മ്യൂണോകെയർ എന്ന മരുന്ന് മജീദ് വിദേശത്തേയ്ക്കും അയക്കാൻ തുടങ്ങി. അക്കാലത്ത് മജീദിന്റെ വിറ്റുവരവ് 100 കോടി രൂപ ആയിരുന്നു എന്ന് ആദായനികുതി കണക്കുകൾ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ രോഗം മാറി എന്നവകാശപ്പെട്ട രോഗി മരിച്ചതോടെ മജീദിനെതിരെ ആരോഗ്യവകുപ്പും ഐഎംഎയും രംഗത്തെത്തി. ഡ്രഗ്സ് കൺട്രോൾ ബോർഡ് മരുന്ന് വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ കോടതി മരുന്ന് നിരോധിച്ചു.

എയ്ഡ്സിനുള്ളതൊഴികെ മറ്റു മരുന്നുകൾ നിർമ്മിക്കാൻ മജീദിന് അനുമതി ലഭിച്ചു. ഫെയർ ഫാർമയ്ക്ക് തമിഴ്നാട്ടിൽ രണ്ടിടങ്ങളിൽ ബ്രാഞ്ചുകൾ ഉണ്ട്. കോടികളുടെ സമ്പാദ്യം ആയതോടെ മജീദ് എറണാകുളത്ത് വച്ച വൈറസ് എന്ന കൊട്ടാരസദൃശ്യമായ വീട് വാർത്തകളിൽ ഇടം നേടിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker