
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തോഡോക്സ് സഭ മുൻ ട്രസ്റ്റിയുമായ എം ജി ജോർജ്ജ് മുത്തൂറ്റ് അന്തരിച്ചു. ഏഴുപത്തിയേഴ് വയസായിരുന്നു. ദില്ലിയിൽ വച്ചായിരുന്നു മരണം.
ന്യൂഡൽഹിയിലെ സെന്റ് ജോർജ് ഹൈസ്കൂൾ ഡയറക്ടർ സാറാ ജോർജ് മുത്തൂറ്റ് ആണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം ജോർജ്,ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അലക്സാണ്ടർ ജോർജ്,പരേതനായ പോൾ മുത്തൂറ്റ് ജോർജ് എന്നിവരാണ് മക്കൾ.
2011ൽ ഫോർബ്സ് ഏഷ്യാ മാഗസിൻ ഇന്ത്യയിലെ അമ്പത് സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു ജോർജ്ജ് മുത്തൂറ്റ്. 2020ലെ കണക്കനുസരിച്ച് കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്.