CrimeNEWS

കത്വാ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നാലെ മുസ്ലിം ലീഗിനെതിരെ മറ്റൊരു സാമ്പത്തിക തട്ടിപ്പ് ആരോപണം കൂടി,അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എടക്കര പോലീസ് സ്റ്റേഷനിൽ പരാതി – NewsThen Exclusive

സമാഹരിച്ചെടുത്ത ഒരു കോടി ഒമ്പത് ലക്ഷം രൂപ അഷറഫലി സ്വന്തം കാര്യങ്ങൾക്കായാണ് ഉപയോഗിച്ചത് എന്നും പാവപ്പെട്ട വിദ്യാർത്ഥികളെ സഹായിച്ചില്ലെന്നും പരാതിക്കാരൻ പറയുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ
വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന
വിദ്യാർഥികൾക്ക്
വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ സഹായങ്ങൾക്കായി എം എസ് എഫ് ദേശീയ കമ്മിറ്റി “നയാ ദിശ നയാ രാഷ്ട്ര” എന്ന മുദ്രാവാക്യത്തിൽ
ദേശീയതലത്തിൽ പിരിവ് നടത്തിയിരുന്നു.പള്ളികളിലും,വിദേശത്തും പ്രാദേശിക തലങ്ങളിൽ വരെയും
പിരിവ് നടത്തി.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം ആയിരുന്നു പിരിവ്.500 രൂപവീതം ഒരു കുട്ടിക്ക് ഒരു സ്കൂൾ കിറ്റ് നിലയിൽ 2018 -19 കാലഘട്ടത്തിൽ ആണ്
പിരിവ് നടത്തിയത്.

പിരിച്ചെടുത്ത പണത്തിന്റെ ഒരു ഭാഗം എം എസ് എഫ് ദേശീയ പ്രസിഡണ്ട് ടിപി അഷറഫലി ദേശീയ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് ഇടാതെ മലപ്പുറം നിലമ്പൂരിലെ ആക്സിസ് ബാങ്കിലെ 2 അക്കൗണ്ടുകളിലേക്ക് മാറ്റി സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നാണ് പരാതി.

സമാഹരിച്ചെടുത്ത ഒരു കോടി ഒമ്പത് ലക്ഷം രൂപ അഷറഫലി സ്വന്തം കാര്യങ്ങൾക്കായാണ് ഉപയോഗിച്ചത് എന്നും പാവപ്പെട്ട വിദ്യാർത്ഥികളെ സഹായിച്ചില്ലെന്നും പരാതിക്കാരൻ പറയുന്നു.കാര്യമായ വരുമാനം ഇല്ലാത്ത വിദ്യാർത്ഥി നേതാവായ അഷറഫലി സ്വന്തം ആവശ്യത്തിന് ചിലവഴിച്ചത് പിരിച്ചെടുത്ത പണം ആണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker