CrimeNEWS

മുകേഷ് അംബാനിയുടെ വീടിനുമുമ്പിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു, സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സ്കോർപിയോ വാഹനത്തിന്റെ ഉടമസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

മുമ്പ്ര കടലിടുക്കിലേയ്ക്ക് ചാടിയാണ് മരണം

മുകേഷ് അംബാനിയുടെ വീടിനുമുമ്പിൽ സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്കോർപിയോ വാഹനത്തിന്റെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. മൻഷൂഖ് ഹൈറൻ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുമ്പ്ര കടലിടുക്കിലേയ്ക്ക് ചാടിയാണ് മരണം.

എന്നാൽ ആത്മഹത്യയല്ല എന്നാണ് ഇയാളുടെ കുടുംബം പറയുന്നത്. വ്യാഴാഴ്ച രാത്രി വരെ വിരാർ എന്ന സ്ഥലത്ത് ഇയാൾ ഉണ്ടായിരുന്നുവത്രേ. വെള്ളിയാഴ്ചയാണ് മരണം.കുട്ടികളെ നീന്തൽ പരിശീലിപ്പിക്കുന്ന ആള് കൂടിയാണ് മൻഷൂഖ്.

“മൻഷൂഖ് ആത്മഹത്യ ചെയ്തത് തന്നെയാണ്. ബാക്കി കാര്യങ്ങൾ പിന്നീട് പറയാം.” മുംബൈ പോലീസ് കമ്മീഷണർ പരം ബീർ സിംഗ് വ്യക്തമാക്കി.

റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ആന്റിലയിലെ വീടിനു മുമ്പിൽ ഫെബ്രുവരി 25 നാണ് ഉപേക്ഷിച്ചനിലയിൽ സ്കോർപിയോ കണ്ടെത്തുന്നത്. സംശയം തോന്നിയ പൊലീസ് പരിശോധന നടത്തിയപ്പോൾ കണക്ട് ചെയ്യാത്ത ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. അതിൽ അംബാനി കുടുംബത്തിന് താക്കീതായി ഒരു കുറിപ്പും ഉണ്ടായിരുന്നു.

പരിശോധനയിൽ വാഹനം മൻഷൂഖിന്റേതാണ് എന്നു കണ്ടെത്തി. ഒരു വർഷമായി താൻ കാർ ഉപയോഗിക്കുന്നില്ലെന്നും ഇപ്പോൾ വിൽപ്പനയ്ക്കായി വച്ചിരിക്കുകയാണെന്നും ആണ് മൻഷൂഖ് പൊലീസിന് മൊഴി നൽകിയത്. ഫെബ്രുവരി 16ന് യാത്രക്കിടയിൽ കാർ കേടാകുകയും മുലുന്ദ് -ഐറോളി ലിങ്ക് റോഡിൽ വാഹനമിട്ട് വീട്ടിൽ പോകുകയുമായിരുന്നു എന്നും മൻഷൂഖ് പറഞ്ഞു. എന്നാൽ പിറ്റേദിവസം തിരിച്ചുവന്നപ്പോൾ വാഹനം മോഷ്ടിക്കപ്പെട്ടിരുന്നു എന്നും മൻഷൂഖ് പോലീസിനെ അറിയിച്ചു.

വാഹനം മോഷണം പോയതുമായി ബന്ധപ്പെട്ട് മൻഷൂഖ് വിഖ്റോളി പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരം അല്ല )

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker