Social MediaTRENDING
മഴവിൽക്കാവടി’യിലെ പറവൂർ ഭരതൻ ഗുണ്ടയാണ് ഇവറ്റകളുടെ പ്രചോദനം എന്ന് തോന്നുന്നു
കെ ജെ ജേക്കബ്

അടുത്ത റിപ്പോർട്ടിൽ മൊത്തം മലയാളികൾക്കും കള്ളക്കടത്താണ് പണി എന്നും ഗൾഫിൽ ജോലി എന്ന് പറഞ്ഞു പോകുന്നവരുടെയും വരുന്നവരുടേയുമെല്ലാം വരുമാനമാർഗ്ഗം ഇതാണെന്നും മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് എല്ലാത്തിനും നേതൃത്വം കൊടുക്കുന്നതെന്നും കൂടെ കാച്ച്.
ആര് ചോയ്ക്കാൻ!
ഒരു കൊല്ലായി തേരാപ്പാരാ നടക്കാൻ തുടങ്ങീട്ട്. സ്വർണ്ണക്കടത്ത്, ഈന്തപ്പഴം, ഖുർആൻ, ഡോളർ. കൊള്ളാവുന്ന ഒരു കുറ്റപത്രം ഇതുവരെ കൊടുക്കാൻ പറ്റിയിട്ടില്ല. ആകെ കൈയിലുള്ളത് പ്രതികളിൽ ഒരാളുടെ മൊഴി. അതുവച്ച് എത്ര പോകും എന്നാണ് ഈ കൊട്ടേഷൻ ഗുണ്ടകൾ കണക്കാക്കുന്നത്?
‘മഴവിൽക്കാവടി’യിലെ പറവൂർ ഭരതൻ ഗുണ്ടയാണ് ഇവറ്റകളുടെ പ്രചോദനം എന്ന് തോന്നുന്നു.
ഉളുപ്പില്ലാത്ത വർഗ്ഗം.