IndiaLead NewsNEWS

മഹാരാഷ്ട്രയില്‍ 1500 കിലോഗ്രാം കഞ്ചാവ് പിടികൂടി

മുംബൈ: മഹാരാഷ്ട്രയില്‍ 1500 കിലോഗ്രാം കഞ്ചാവ് പിടികൂടി. ജല്‍ഗാവില്‍ നിന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് എത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവ് എന്നാണ് പൊലീസ് നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്യാനായി കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 3575 പേരെയാണ് ഈ വര്‍ഷം ഇതുവരെ മുംബൈ പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

Back to top button
error: