KeralaLead NewsNEWS

നിയന്ത്രണംവിട്ട സ്വകാര്യബസ് 15ഓളം വാഹനങ്ങളില്‍ ഇടിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

കൊച്ചി: നിയന്ത്രണംവിട്ട സ്വകാര്യബസ് 15ഓളം വാഹനങ്ങളില്‍ ഇടിച്ച് നിരവധിപേര്‍ക്ക് പരിക്ക്.
എറണാകുളത്ത് ഫോര്‍ഷോര്‍ റോഡില്‍ ഫൈന്‍ ആര്‍ട്‌സ് ഹാളിനു സമീപം ഇടക്കൊച്ചിയില്‍ നിന്നു കാക്കനാട്ടേക്കു പോകുകയായിരുന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ട് ചെറു വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പിന്നീട് മരത്തില്‍ ഇടിച്ചാണ് ബസ് നിന്നത്. അപകടത്തില്‍ 13 വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. റോഡില്‍ തിരക്കേറിയ സമയമായിരുന്നതിനാല്‍ ഓട്ടോറിക്ഷയിലും കാറുകളിലും യാത്ര ചെയ്തവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസിന്റെ ബ്രേക്ക് പെഡല്‍ തകര്‍ന്നതായി ആര്‍ടിഒ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ബസിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണ്. കോവിഡ് ലോക്ഡൗണ്‍ സമയത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതിനു പിന്നാലെ അപകടമുണ്ടാക്കിയത് ആശങ്കയുയര്‍ത്തുന്നുണ്ട്.

Back to top button
error: