KeralaNEWS

രണ്ട് തവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് വീണ്ടും സീറ്റ് നൽകില്ല, തീരുമാനത്തിൽ ഉറച്ച് സിപിഎം

സ്ഥാനാർഥികളുടെ സാധ്യതാപട്ടിക

രണ്ട് തവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് വീണ്ടും സീറ്റ് നൽകേണ്ടെന്ന പാര്‍ട്ടി നയം നടപ്പാക്കി സിപിഐഎം.അഭിപ്രായ ഭിന്നതകളുണ്ടായിട്ടും തീരുമാനവുമായി മുന്നോട്ട് പോകാൻ നടപടികളുമായി സിപിഎം.

രണ്ട് തവണ ജയിച്ചവര്‍ മാറി നിൽക്കണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ വിമര്‍ശനം ഉയര്‍ന്നു. തോമസ് ഐസക്,ജി.സുധാകരൻ എന്നിവർക്ക് ഇളവ് നൽകണം എന്ന ആവശ്യവും ഉയർന്നു. എന്നാൽ ആര്‍ക്കും ഇളവ് കൊടുക്കേണ്ട എന്നാണ് സംസ്ഥാന സമിതി തീരുമാനിച്ചത്.

ആലപ്പുഴയിൽ തോമസ് ഐസക്കിനേയും അമ്പലപ്പുഴയിൽ ജി.സുധാകരനേയും ജയസാധ്യത മുൻനിര്‍ത്തി വീണ്ടും മത്സരിപ്പിക്കണം എന്നായിരുന്നു ആവശ്യം.വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കൾ സംസ്ഥാന സമിതിയിൽ ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ ആര്‍ക്കും ഇളവ് വേണ്ട എന്നായിരുന്നു പൊതുവികാരം.

മന്ത്രിമാരായ തോമസ് ഐസക് മത്സരിച്ച ആലപ്പുഴ, ജി സുധാകരൻ മത്സരിച്ച അമ്പലപ്പുഴ, സി.രവീന്ദ്രനാഥ് മത്സരിച്ച പുതുക്കാട് എന്നിവിടങ്ങളിൽ പുതുമുഖങ്ങൾ ആകും മത്സരിക്കുക. കോഴിക്കോട് നോര്‍ത്ത് എംഎൽഎ എ പ്രദീപ് കുമാര്‍, റാന്നി എംഎൽഎ രാജു എബ്രഹാം, കൊട്ടാരക്കര എംഎൽഎ അയിഷാ പോറ്റി എന്നിവർക്കും ഇത്തവണ മത്സരിക്കാൻ ആകില്ല.

കോഴിക്കോട് നോര്‍ത്തിൽ മുൻ മേയര്‍ തോട്ടത്തിൽ രവീന്ദ്രൻ മത്സരിക്കാനാണ് സാധ്യതയുണ്ട് എന്നാണ് വിവരം.കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാൽ ഉറപ്പായി. ഇരിങ്ങാലക്കുടയിൽ എ.വിജയരാഘവൻ്റെ ഭാര്യ ആര്‍.ബിന്ദു മത്സരിക്കും. പാലക്കാട് തരൂര്‍ സീറ്റിൽ എ.കെ.ബാലൻ്റെ ഭാര്യ പി.കെ.ജമീലയാകും മത്സരിക്കുക.

ഓരോ ജില്ലയിലെയും സ്ഥാനാർഥി വിവരങ്ങൾ ഇനി പറയുന്നു.തിരുവനന്തപുരംജില്ലയിലെ

പാറശാല -സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര – കെ ആൻസലൻ
വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം – വി.ശിവൻകുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
വർക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങൽ – ഒ.എസ്.അംബിക
അരുവിക്കര – ജി സ്റ്റീഫൻ

കൊല്ലം ജില്ലയിലെ

കൊല്ലം- എം മുകേഷ്
ഇരവിപുരം – എം നൗഷാദ്
ചവറ – ഡോ.സുജിത്ത് വിജയൻ
കുണ്ടറ – ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെ.എൻ.ബാലഗോപാൽ

പത്തനംതിട്ട ജില്ലയിലെ

ആറന്മുള- വീണാ ജോർജ്
കോന്നി – കെ.യു.ജനീഷ് കുമാർ
റാന്നി കേരളാ കോൺഗ്രസിന്

ആലപ്പുഴ ജില്ലയിലെ
ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച് സലാം
അരൂർ – ദലീമ ജോജോ
മാവേലിക്കര – എം എസ് അരുൺ കുമാർ
ആലപ്പുഴ- കെ.പി .ചിത്തരഞ്ജൻ

കോട്ടയം ജില്ലയിലെ

ഏറ്റുമാനൂർ – വി .എൻ .വാസവൻ
കോട്ടയം – കെ.അനിൽകുമാർ
പുതുപ്പള്ളി – ജെയ്ക്ക് സി തോമസ്

ഇടുക്കി ജില്ലയിലെ

ഉടുമ്പൻചോല – എം.എം.മണി
ദേവികുളം- എ.രാജ

എറണാംകുളം ജില്ലയിലെ

കൊച്ചി – കെ.ജെ. മാക്സി
വൈപ്പിൻ – കെ.എൻ ഉണ്ണികൃഷ്ണൻ
തൃപ്പൂണിത്തുറ – എം.സ്വരാജ്
കളമശേരി – പി രാജീവ്
കോതമംഗലം – ആൻറണി ജോൺ
എറണാകുളം – ഷാജി ജോർജ്
കുന്നത്തുനാട് – പി.വി.ശ്രീനിജൻ
തൃക്കാക്കര – ഡോ.ജെ.ജേക്കബ്
ആലുവ- ഷെൽന നിഷാദ്(കോൺഗ്രസ് മുൻ എം എൽ എ കെ.മുഹമ്മദാലിയുടെ മരുമകളാണ്)

തൃശ്ശൂർ ജില്ലയിലെ

ചാലക്കുടി – യു .പി . ജോസഫ്
ഇരിങ്ങാലക്കുട – ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ – മുരളി പെരുനെല്ലി
ചേലക്കര – യു.ആർ.പ്രദീപ്
ഗുരുവായൂർ – നാളെ ജില്ലാ സെക്രട്ടറിയറ്റിൽ തീരുമാനം
പുതുക്കാട് – കെ.കെ. രാമചന്ദ്രൻ
കുന്നംകുളം – എ.സി.മൊയ്തീൻ
ഇരിങ്ങാലക്കുട – ആർ ബിന്ദു

പാലക്കാട്‌ ജില്ലയിലെ

ആലത്തൂർ – കെ ഡി പ്രസന്നൻ
നെന്മാറ – കെ ബാബു
പാലക്കാട് – തീരുമാനം ആയില്ല
മലമ്പുഴ – എ പ്രഭാകരൻ
കോങ്ങാട്- പി പി സുമോദ്‌
തരൂർ – ഡോ. പി കെ ജമീല
ഒറ്റപ്പാലം – പി ഉണ്ണി
ഷൊർണ്ണൂർ – സി കെ രാജേന്ദ്രൻ
തൃത്താല -എം ബി രാജേഷ്

മലപ്പുറം ജില്ലയിലെ

പൊന്നാനി – പി.നന്ദകുമാർ
മങ്കട – ടി.കെ.റഷീദലി
നിലമ്പൂർ -പി വി അൻവർ
മലപ്പുറം -ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.അനിൽ
തവനൂരിൽ – KT ജലീൽ

കോഴിക്കോട് ജില്ലയിലെ

വടകര – LJD
കുറ്റ്യാടി – കേരള കോൺഗ്രസ്
നാദാപുരം – CPI
പേരാമ്പ്ര – ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി : സച്ചിൻ ദേവ്
എലത്തൂര്‍ – NCP
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തിൽ രവീന്ദ്രൻ
കോഴിക്കോട് സൌത്ത് : INL
ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്
കുന്ദമംഗലം :
കൊടുവള്ളി : കാരാട്ട് റസാക്ക്
കൊയിലാണ്ടിയും തിരുവമ്പാടി യും തീരുമാനിക്കാൻ ഉണ്ട്‌.

വയനാട് ജില്ലയിലെ

മാനന്തവാടി – ഒ.ആർ.കേളു
ബത്തേരിയിൽ തീരുമാനിക്കാനുണ്ട്.

കണ്ണൂര്‍ ജില്ലയിലെ

ധർമ്മടം പിണറായി വിജയൻ
പയ്യന്നൂർ പി ഐ മധുസൂധനൻ
കല്യാശേരി എം വിജിൻ
അഴിക്കോട് കെ വി സുമേഷ്
മട്ടന്നൂർ കെ.കെ.ഷൈലജ
തലശേരി എ എൻ ഷംസീർ
തളിപറമ്പ് എം.വി ഗോവിന്ദൻ

കാസർകോട് ജില്ലയിലെ

മഞ്ചേശ്വരം – തീരുമാനമായില്ല
ഉദുമ സി.എച്ച്.കുഞ്ഞമ്പു
തൃക്കരിപ്പൂർ എം. രാജഗോപാൽ

റാന്നി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുത്തു.കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സീറ്റും കേരള കോണ്‍ഗ്രസ് എമ്മിന് ആണ്.

ജില്ലാ കമ്മിറ്റികൾ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി പട്ടികയിൽ ചില മാറ്റങ്ങൾ സംസ്ഥാന സമിതി വരുത്തി. തിരുവനന്തപുരത്തെ അരുവിക്കര സീറ്റിലേക്ക് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.മധുവിനെയാണെങ്കിൽ ജി.സ്റ്റീഫൻ്റെ പേരാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയര്‍ന്നത്.

കണ്ണൂര്‍ സിപിഎമ്മിലെ രാഷ്ട്രീയത്തിൽ കരുത്തനായ പി.ജയരാജൻ ഇപ്രാവശ്യം മത്സരിക്കേണ്ടതില്ലെന്നും സംസ്ഥാന സമിതി തീരുമാനിച്ചു. തൃത്താലയിൽ എം.ബി.രാജേഷ് മത്സരിക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker