EnvironmentLIFE

പ്രകൃതി തന്നെ ഭൂമിയിലെ ജീവൻ ഇല്ലാതാക്കാൻ മുൻകൈയെടുത്താലോ?ഭൂമിയിൽ ഓക്സിജൻ ഇല്ലാത്ത കാലം വരും, ഞെട്ടിക്കുന്ന പഠനം

ഭൂമി ഉണ്ടാകുമ്പോൾ ഓക്സിജൻ ഇല്ലായിരുന്നു എന്നാണ് ഗവേഷകർ പറയുന്നത്

അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാൻ കൂട്ടായ പ്രവർത്തനങ്ങളാണ് ഇപ്പോൾ രാജ്യങ്ങൾ നടത്തിവരുന്നത്. അതിനു കാരണം ഭൂമി എന്ന ഗ്രഹത്തിന്റെ ആയുസ്സ് കുറയുന്നു എന്നുള്ളതാണ്. ഇവിടെ ജീവൻ നിലനിൽക്കുന്ന അന്തരീക്ഷം ഉണ്ടാകണമെങ്കിൽ മലിനീകരണ തോത് കുറഞ്ഞേ പറ്റൂ. എന്നാൽ പ്രകൃതി തന്നെ ഭൂമിയിലെ ജീവൻ ഇല്ലാതാക്കാൻ മുൻകൈയെടുത്താലോ?

ഒരു കോടി വർഷത്തിനുശേഷം ഭൂമി വാസയോഗ്യമല്ലാതാകും എന്നാണ് പഠനം പറയുന്നത്. അതിനുകാരണം ഭൂമിയിലെ ഓക്സിജന്റെ അളവ് നന്നേ കുറയും എന്നുള്ളതാണ്.

ടോക്കിയോ സർവകലാശാലയിലെ കസുമി ഒസാക്കി,ജോർജിയ ടെക്കിലെ ക്രിസ് റെയിൻഹാർഡ് എന്നിവരാണ് പഠനം നടത്തിയത്. ഭൂമിയുടെ ഒരു ചെറു പതിപ്പ് സൃഷ്ടിച്ചാണ് പഠനം നടത്തിയത്. നാച്ചുറൽ ജിയോസയൻസിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പത്തുലക്ഷം വർഷം കഴിഞ്ഞാൽ ഓക്സിജന്റെ അളവ് കുറഞ്ഞു തുടങ്ങും. 100 കോടി വർഷങ്ങൾ കഴിഞ്ഞാൽ സൂര്യതാപം ഭൂമിക്ക് താങ്ങാവുന്നതിനും അപ്പുറം ആകും. കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയും. ഇതോടെ ഓക്സിജൻ പുറത്തേക്ക് വിടുന്ന സസ്യങ്ങൾ ഇല്ലാതായി തുടങ്ങും. കാർബൺ ഡയോക്സൈഡ് ഉള്ളിലേക്കെടുത്ത് പ്രകാശസംശ്ലേഷണത്തിലൂടെ ഓക്സിജൻ പുറത്ത് വിടുകയാണ് സസ്യങ്ങൾ ചെയ്യുന്നത്. സസ്യങ്ങൾ ഇല്ലാതായാൽ ഭൂമിയിൽ ജീവികളും ഇല്ലാതാകും.

” ഓക്സിജൻ ഉടോപ്യ ” എന്നാണ് ഒസാക്കി ഇപ്പോഴുള്ള പ്രകാശസംശ്ലേഷണത്തെ വിശേഷിപ്പിച്ചത്. ഭൂമിയിൽ സ്ഥിരമായി ഓക്സിജൻ ലഭ്യമാകും എന്ന് കരുതുന്നത് അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓക്സിജൻ ഇല്ലാതാകുന്നതോടെ ഭൂമിയിലെ ജീവൻ ഇല്ലാതാകുന്നു. തുടർച്ചയ്ക്ക് ജീവൻ പൂർണമായും നശിക്കില്ല എന്നാണ് ഇവർ പറയുന്നത്. ഓക്സിജൻ വേണ്ടാത്ത ഏകകോശ ജീവികൾ അതിജീവിക്കും. പിന്നാലെ പുതിയ ജീവൽക്രമം നിലവിൽ വരും.

ഭൂമിയുടെ ഇപ്പോഴത്തെ അന്തരീക്ഷം എന്ന് പറയുന്നത് നൈട്രജൻ 78%വും ഓക്സിജൻ 21% വും ആർഗൺ 0.9%വും 0.1% മറ്റുവാതകങ്ങളും ആണ്.

ഭൂമി ഉണ്ടാകുമ്പോൾ ഓക്സിജൻ ഇല്ലായിരുന്നു എന്നാണ് ഗവേഷകർ പറയുന്നത്. ആദ്യത്തെ 2 കോടി കൊല്ലം ഭൂമിയിൽ ഓക്സിജൻ ഉണ്ടായിരുന്നില്ലത്രേ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker