
എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് നമ്മുടെ എംഎല്‍എമാരുടെ വാരുമാനം, ബാധ്യത എത്രയാണെന്ന്…നിലവില്‍ അവരില്‍ ആരെങ്കിലും കോടിപതികളാണോ , ഇവരില്‍ ആരെങ്കിലും ക്രിമിനല്‍ കേസുകളിലെ പ്രതിയാണോ?.. എന്നൊക്കെ , എന്നാല്‍ ഇപ്പോഴിതാ ഇങ്ങനെയുളള ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ്.ഈ ചോദ്യങ്ങളുടെ ഔദ്യോഗിക കണക്കുകള്‍ വിശകലനം ചെയ്ത് വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ഇവര്‍.
എഡിആര്‍ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ എംഎല്‍എമാരിലെ കോടിപതി 30 കോടിയുടെ ആസ്തിയുളള ബേപ്പൂര്‍ എംഎല്‍എ വികെസി മമ്മദ് കോയയാണ്. പിന്നാലെ
കെബി ഗണേഷ് കുമാറും മഞ്ഞളാംകുഴി അലിയുമുണ്ട്. സംസ്ഥാനത്ത് കോടിപതികളായിട്ടുളളത് 57 എംഎല്‍എമാരാണ്.
ലീഗ് എംഎല്‍എമാരില്‍ 78 ശതമാനവും കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 60 ശതമാനവും കോടിപതികളാണ്. സിപിഎമ്മില്‍ ഇത് 27 ശതമാനം. ലീഗ് എംഎല്‍എമാരുടെ ശരാശരി ആസ്തി 3.7 കോടി രൂപയാണ് .സിപിഎം എംഎല്‍എമാരുടെ ശരാശരി ആസ്തി 1.5 കോടി. കോണ്‍ഗ്രസ് എംഎല്‍എമാരുടേത് 1.37 കോടിയും.
അതേസമയം, ഏറ്റവും കുറവ് ആസ്തിയുളളത് 46,691 രൂപയുമായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനാണ്. പിന്നാലെ. എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍, കോവൂര്‍ കുഞ്ഞുമോന്,ഒ ആര് കേളു എന്നിവരുമുണ്ട്.
ആദ്യ പത്തില്‍ ഒന്‍പതും ഇടത് എംഎല്‍എമാര്‍. ഏറ്റവും കൂടുതല്‍ ബാധ്യതയുളള എംഎല്‍എ പി.വി അന്‍വറിനാണ്. 5 കോടിയാണത്. പി.വി അബ്ദുറഹ്മാന് മൂന്ന് കോടിയുടെയും പിസി ജോര്‍ജിന് ഒരു കോടിയുടെയും ബാധ്യതയാണുളളത്.
ബിരുദാനന്തരബിരുദമുളള എംഎല്‍എമാര്‍ 22 പേര്. 77 എംഎല്‍എമാര്‍ക്ക് ബിരുദമോ അതിലധികമോ വിദ്യാഭ്യാസമുണ്ട്. ഡോക്ടറേറ്റ് നേടിയ രണ്ട് എംഎല്‍എമാര്‍. 64 ശതമാനം എംഎല്‍എമാര്‍ക്കും അന്പതിന് മുകളിലാണ് പ്രായം.
ഇനി ക്രിമിനല്‍ കേസുകള്‍ നോക്കുകയാണെങ്കില്‍ ആകെ 65 ശതമാനം
എംഎല്‍എമാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകളുളളത്. 21 ശതമാനം പേര്‍ക്കെതിരെ ഗുരുതരസ്വഭാവുമുളള ക്രിമിനല്‍ കേസുകളും.
സിപിഎമ്മിന്റെ 18ഉം കോണ്‍ഗ്രസിന്റെ അഞ്ചും എംഎല്‍എമാര്‍ക്കെതിരെയാണ് ഗുരുതരസ്വഭാവമുളള ക്രിമിനല്‍ കേസുകളുളളത്.