KeralaNEWS

ആധാരം സ്വപ്നയുടെ മൊഴി മാത്രം, തെരഞ്ഞെടുപ്പുകാലത്ത് കേന്ദ്ര ഏജൻസികളുടെ കന്നംതിരിവുകൾ

അനുബന്ധ തെളിവുകൾ ഒന്നുമില്ലാത്ത ഒരു മൊഴി നിയമപരമായി എത്രത്തോളം നിലനിൽക്കും എന്നുള്ളത് ചോദ്യചിഹ്നമാണ്

ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കർക്കും പങ്കുണ്ടെന്ന് സ്വപ്ന രഹസ്യ മൊഴി നൽകിയിട്ടുണ്ട് എന്നാണ് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ പ്രതിയുടെ മൊഴി സാധൂകരിക്കുന്ന ഒരു തെളിവിനെ കുറിച്ചും കസ്റ്റംസ് പ്രതിപാദിച്ചിട്ടുമില്ല.

” ഒന്നാം പ്രതിയുടെ വ്യക്തിപരമായ അറിവുകൾ മാത്ര”മാണെന്ന് കസ്റ്റംസ് സത്യവാങ്മൂലത്തിൽ തന്നെ വ്യക്തമാക്കുന്നു. അതായത് കൂടുതൽ തെളിവുകൾ കസ്റ്റംസിന് ലഭിച്ചിട്ടില്ല എന്നർത്ഥം.

സ്വപ്ന ഈ മൊഴി നൽകിയിട്ട് ആഴ്ചകൾ പിന്നിട്ടു. അന്നൊന്നും ഇക്കാര്യത്തിൽ നടപടി എടുക്കാതിരുന്ന കസ്റ്റംസ് പൊടുന്നനെ തെരഞ്ഞെടുപ്പുകാലത്ത് നടപടിയുമായി വരുന്നതിനെ സംശയത്തോടെ മാത്രമേ കാണാൻ പറ്റൂ.

അനുബന്ധ തെളിവുകൾ ഒന്നുമില്ലാത്ത ഒരു മൊഴി നിയമപരമായി എത്രത്തോളം നിലനിൽക്കും എന്നുള്ളത് ചോദ്യചിഹ്നമാണ്. ഇതൊരു രാഷ്ട്രീയ കോലാഹലം എന്നതിനപ്പുറം വേറെന്താണ് ഉണ്ടാക്കുക?

മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ തന്റെ മേൽ സമ്മർദം ഉണ്ടെന്ന് സ്വപ്നയുടെ ശബ്ദ രേഖയിലൂടെ വ്യക്തമായിരുന്നു. ഇതോടൊപ്പം കൂട്ടി വായിക്കേണ്ട ഒന്നാണ് ആ ശബ്ദരേഖയും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker