KeralaNEWS

പുതിയ മത്സരാര്‍ത്ഥികളെ ഇറക്കണമെന്ന് സെക്രട്ടറിയേറ്റ്‌, ഐസക്കിനെയും സുധാകരനെയും മാറ്റി നിര്‍ത്തിയാല്‍ വലിയ പരാജയം

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ വക്കിലാണ്. ഇപ്പോഴിതാ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സമിതി.

ആലപ്പുഴ, അമ്പലപ്പുഴ സീറ്റുകളില്‍ മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും മാത്രമാണ് വിജയസാധ്യതയെന്നായിരുന്നു ആലപ്പുഴ ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വത്തിന് നല്‍കിയ ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വ്യക്തി പ്രഭാവങ്ങള്‍ കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും പുതിയ മത്സരാര്‍ത്ഥികളെ ഇറക്കാന്‍ തയ്യാറാവണമെന്നും സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശിക്കുകയായിരുന്നു.ഇതിനെതിരെ വലിയ വിമര്‍ശനമാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്. ഐസക്കിനെയും സുധാകരനെയും മാറ്റി നിര്‍ത്തിയാല്‍ അത് വലിയ പരാജയത്തിന് കാരണമായേക്കും എന്ന വിലയിരുത്തലും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നിരുന്നു.

തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചവര്‍ ഇത്തവണ മാറി നില്‍ക്കണമെന്നായിരുന്നു സെക്രട്ടറിയേറ്റിന്റെ തീരുമാനം. മാത്രമല്ല മന്ത്രിമാര്‍ക്ക് ഇളവുനല്‍കണമെന്ന ആവശ്യമാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്.സംസ്ഥാന സമിതിയോഗത്തിന്റെ ആദ്യഘട്ടത്തിലാണ് ഈ നാലപാട് വ്യക്തമാക്കിയത്.

അതേസമയം, അരുവിക്കരയില്‍ കെ മധുവിന്റെ പേരായിരുന്നു ജില്ലാക്കമ്മറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ജി സ്റ്റീഫന്റെ പേരാണ് സംസ്ഥാന സമിതി പരിഗണിക്കുന്നത്. കൊട്ടാരക്കരയില്‍ അയിഷ പോറ്റിക്ക് പകരം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെഎന്‍ ബാലഗോപാലിനെത്തന്നെയാവും മത്സരിപ്പിക്കുക.

പുതുക്കാട്, തരൂര്‍, മട്ടന്നൂര്‍ മണ്ഡലങ്ങളുടെ കാര്യത്തില്‍ സെക്രട്ടേറിയറ്റ് തീരുമാനത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാടാണ് സംസ്ഥാന സമിതിയും സ്വീകരിച്ചിരിക്കുന്നത്. സി രവീന്ദ്രനാഥന്‍, എകെ ബാലന്‍, ഇപി ജയരാജന്‍ എന്നിവരാണ് ഈ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത്. ഇതോടെ ഇപി ജയരാജന്‍ മത്സരിക്കില്ലെന്ന കാര്യത്തില്‍ ധാരണയായെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker