KeralaNEWS

മുഖ്യമന്ത്രിയുടേത് രാജ്യദ്രോഹകുറ്റം, ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് രമേശ് ചെന്നിത്തല

സ്പീക്കർക്കും മറ്റു മൂന്നു മന്ത്രിമാർക്കും നേരിട്ട് ബന്ധമുണ്ടെന്ന് സ്വപ്നസുരേഷ് മൊഴിനൽകിയതായി കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത് രാജ്യദ്രോഹകുറ്റം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

കോടതി തെളിവായി അംഗീകരിക്കുന്ന മൊഴിയാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്. രണ്ടു മാസത്തോളമായി ഇത് ലഭിച്ചിട്ട്. എന്നിട്ടും എന്തുകൊണ്ടാണ് അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കർക്കും എതിരായി നടപടി സ്വീകരിക്കാത്തത് എന്നത് ഗൗരവമേറിയ സംഗതിയാണ്.

മുഖ്യമന്ത്രിയും ബിജെപിയും ഒത്തുകളിക്കുന്നു എന്ന് രമേശ്‌ ചെന്നിത്തല ആരോപിച്ചു. എന്തുകൊണ്ടാണ് അന്വേഷണ ഏജൻസികൾ അന്വേഷണവുമായി മുന്നോട്ടു പോകാത്തത്? ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മറ്റു മൂന്നു മന്ത്രിമാർക്കും നേരിട്ട് ബന്ധമുണ്ടെന്ന് സ്വപ്നസുരേഷ് മൊഴിനൽകിയതായി കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker