LIFEMovie

അടിമുടി ചിരിയുണര്‍ത്തി കരിക്കിന്റെ പുതിയ എപ്പിസോഡ് എത്തി

കരിക്ക് എന്ന പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. ചെറിയ കണ്ടന്റ് വീഡിയോസിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന കരിക്ക് പതിയെ പതിയെ മലയാളികളുടെ മനസില്‍ തങ്ങളുടേതായ ഇടം പിടിക്കുകയായിരുന്നു. 50 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ചാനലായി കരിക്ക് വളര്‍ന്നതിന്റെ പിന്നിലെ കാരണം അവരുടെ വീഡിയോസിന്റെ ക്വാളിറ്റി തന്നെയാണ്. കരിക്കിന്റേതായി ഒരു വീഡിയോ അപ്ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം മില്ല്യണ്‍ കണക്കിന് കാഴ്ചക്കാരെ സമ്പാദിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്

കരിക്കിന്റെ ഏറ്റവും പുതിയ വീഡിയോ ഹാപ്പി ബര്‍ത്ത്‌ഡേ ആണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം നാല് ലക്ഷത്തിലധികം കാഴ്ചക്കാരാണ് വീഡിയോ കണ്ടത്. കരിക്കിലെ പ്രധാനി ജീവന്‍ സ്റ്റീഫനാണ് പുതിയ എപ്പിസോഡ് സംവിധാനം ചെയ്തിരിക്കുന്നത്. ജീവന്‍, അനു, അര്‍ജുന്‍ എന്നവര്‍ ചേര്‍ന്നാണ് കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ക്യാമറയും ആനന്ദ് മാത്യുവും ബിനോയ് ജോണും ചേര്‍ന്ന് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. അനു കെ അനിയന്‍, ശബരീഷ്, കിരണ്‍, ജീവന്‍, അര്‍ജുന്‍, ഉണ്ണി മാത്യുസ്, ബിനോയ് തുടങ്ങി കരിക്കിന്റെ സ്ഥിരം താരങ്ങളെല്ലാം പുതിയ വീഡിയോയില്‍ ഇടം പിടിച്ചിട്ടുണ്ട്‌

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker